കാട്ടുകുക്കെയില്‍ കണ്ട മൃതദേഹം: കൊലയെന്ന് തെളിഞ്ഞു; സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം
പെര്‍ള: പെര്‍ള കാട്ടുകുക്കെ പര്‍ളത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അഴുകിയ നിലയില്‍ കണ്ട മൃതദേഹം കൊലയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ആറു ദിവസം മുമ്പാണ് പര്‍ളത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ദിവസങ്ങളോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടത്. തലയോട്ടി പൊട്ടിയ നിലയിലായിരുന്നു.
തലക്ക് പിറക് വശത്തേറ്റ വലിയ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൂര്‍ച്ഛയുള്ള ആയുധം കൊണ്ട് തലക്കടിച്ചാവാം കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്.

എന്നാല്‍ മൃതദേഹം ആരുടേതെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്‌നാട് സ്വദേശിയുടേതെന്നാണ് സംശയിക്കുന്നത്. ഈ ഭാഗത്ത് ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശികളെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.












Click it and Unblock the Notifications