കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് മാസങ്ങളായി മൃതദേഹം സൂക്ഷിക്കുന്നു; വീട്ടുകാര്‍ ചുറ്റുമിരിക്കുന്നു, അന്വേഷണം തുടങ്ങി

  • By Ashif
Google Oneindia Malayalam News

മലപ്പുറം: വീട്ടില്‍ മൃതദേഹം മാസങ്ങളായി സൂക്ഷിക്കുന്നു. ഗൃഹനാഥന്റെ മൃതദേഹമാണ് ഭാര്യയും മക്കളും സൂക്ഷിക്കുന്നത്. മലപ്പുറം കൊളത്തൂരാണ് ഞെട്ടിപ്പിക്കുന്ന സംഭവം. വാഴയില്‍ സെയ്ദിന്റെ മൃതദേഹമാണ് വീടിനുള്ളില്‍ അഴുകിയ നിലയില്‍ പോലീസ് കണ്ടെത്തിയത്.

വീട്ടുകാരെ ഏതാനും നാളുകളായി പുറത്തുകണ്ടിട്ട്. ഇക്കാര്യത്തില്‍ നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ പരിസരങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും വീട്ടുകാരുടെ പ്രതികരണമൊന്നും കണ്ടില്ല. തുടര്‍ന്ന് പോലീസില്‍ അറിയിച്ചു.

വാതില്‍ പൊളിച്ച് കടന്നു

വാതില്‍ പൊളിച്ച് കടന്നു

പോലീസെത്തിയപ്പോഴും വീട്ടുകാര്‍ പ്രതികരിച്ചില്ല. വാതില്‍ പൊളിച്ചാണ് പോലീസ് അകത്തുകടന്നത്. ഈ സമയം നിലത്ത് കിടത്തിയ മൃതദേഹമാണ് കണ്ടത്. ഭാര്യയും മക്കളും ചുറ്റുമിരിക്കുന്നുമുണ്ടായിരുന്നു.

എന്നാണ് മരണം

എന്നാണ് മരണം

എന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. മാസങ്ങള്‍ ആയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ വീട്ടുകാര്‍ നല്‍കിയില്ലെന്നാണ് പോലീസ് പറയുന്നത്.

അഞ്ച് മാസം കഴിഞ്ഞു

അഞ്ച് മാസം കഴിഞ്ഞു

അതേസമയം, അഞ്ച് മാസമായി മൃതദേഹം സൂക്ഷിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോയി.

 ജീവന്‍ വയ്ക്കും

ജീവന്‍ വയ്ക്കും

ജീവന്‍ വയ്ക്കുമെന്ന് കരുതിയാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെന്ന് പറയപ്പെടുന്നു. സെയ്ദ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നുവത്രെ വീട്ടുകാരെന്ന് പോലീസ് പറഞ്ഞു. അന്തവിശ്വാസമാണ് ഇതിന് കാരണമെന്നും പോലീസ് പറഞ്ഞു.

ദുരൂഹതയില്ല

ദുരൂഹതയില്ല

സെയ്ദിന് പെണ്‍മക്കളാണ്. മദ്രസാധ്യാപകനായിരുന്നു മരിച്ച സെയ്ദ്. വീട്ടുകാരെ ആരെങ്കിലും ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ദുരൂഹതയില്ലെന്നാണ് കരുതുന്നതെന്നും പോലീസ് സൂചിപ്പിച്ചു.

English summary
Dead Body Kept Inside House in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X