ചങ്ങരംകുളത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം പൊന്നാനി കടലില്‍
ചങ്ങരംകുളത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം പൊന്നാനി കടലില്‍
മലപ്പുറം: പൊന്നാനി കടലില്‍ നിന്ന് ഇന്നലെ പതിനൊന്നര മണിയോടെ കോസ്റ്റ് പോലീസ് കണ്ടെടുത്ത അഞ്ജാത മൃതദേഹം തിരിച്ചറിഞു. ചങ്ങരംകുളത്തിനടുത്ത മൂക്കുതലയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ തോട്ടത്തില്‍ വളപ്പില്‍ ഹാഷിം(40)ന്റെ മൃതദേഹമാണ് പൊന്നായില്‍ നിന്നും പടിഞ്ഞാറ് നാല് നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് പൊന്നാനി കോസ്റ്റ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ പൊന്നാനി കടലില്‍ മൃതദേഹം കണ്ടതായി മല്‍സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയും കോസ്റ്റ് പോലീസ് കടലില്‍ തിരച്ചില്‍ നടത്തിയിരുന്നു.
ഇന്നലെ പതിനൊന്ന് മണിയോടെ സിഐ എംകെ ഷാജി, പൊന്നാനി കോസ്റ്റല്‍ എസ്.ഐ ശശീന്ദ്രന്‍ മേലയില്‍, എസ് സി.പി.ഒ മാരായ പ്രവീണ്‍, ബൈജു, സിപിഒ മാരായ അനില്‍കുമാര്‍, വിനീഷ് വിജയന്‍, ശ്രീജിത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്. ബോട്ട് ജീവനക്കാരായ യൂനസ്, നിസാര്‍, ബാബു എന്നിവരുടെ സഹകരണത്തോടെ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു.

കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഹാഷിം.
മൂക്കുതലയിലെ വീട്ടില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയോടെ മകന്‍ ഹാഷിമിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ഇബ്രാഹിം കുട്ടി ശെനിയാഴ്ച കാലത്ത് ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയിരുന്നു. പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.












Click it and Unblock the Notifications