കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമനങ്ങള്‍ നടത്തേണ്ടെന്ന് തോമസ് ഐസക്കിന്റെ നേരിട്ടുള്ള നിര്‍ദേശം, ഇത് ചരിത്രത്തിലെ ഏറ്റവും കുറച്ച് തൊഴിലവസരം സൃഷ്ടിച്ച സര്‍ക്കാര്‍: ഡീന്‍ കുര്യാക്കോസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിന് യുവാക്കളെ പെരുവഴിയിലാക്കി സംസ്ഥാനത്ത് നിയമന നിരോധനം നിലനില്‍ക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ്. ഒരു നിയമനവും നടത്തേണ്ടെന്നും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടെന്നും ധനമന്ത്രി തോമസ് ഐസക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പൊന്നാനി നരണിപ്പുഴയില്‍ തോണി മറിഞ്ഞ് മരിച്ച ആറ് കുട്ടികളുടെ കുടുംബത്തിന് 2ലക്ഷംവീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു
സംസ്ഥാനം കടക്കെണിയിലേക്ക് നീങ്ങുമ്പോള്‍ അതിന് പരിഹാരമെന്ന വിധത്തിലാണ് യുവാക്കളുടെ തൊഴിലവസരം വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ നയം. നിയമന നിരോധനം പ്രഖ്യാപിതമോ അപ്രഖ്യാപിതമോ എന്നതല്ല കാര്യം. ചരിത്രത്തില്‍ ഏറ്റവും കുറച്ച് നിയമനങ്ങള്‍ മാത്രം നടത്തിയ കാലയളവാണ് ഈ ഭരണത്തില്‍ കടന്നുപോകുന്നത്. സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റുകള്‍ ജോലി ലഭിക്കാതെ റദ്ദാക്കപ്പെടുന്നു. ഒഴിവുകളൊന്നുപോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് എല്ലാ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

dean

ലാസ്റ്റ് ഗ്രേഡ്, എല്‍ ഡി ക്ലാര്‍ക്ക് പരീക്ഷകളെഴുതി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരെല്ലാം നിരാശയിലാണ്. കെ എസ് ഇ ബിയിലും വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലും നിരവധി ഒഴിവുണ്ടായിട്ടും ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ഉദ്യോഗാര്‍ത്ഥികളെ വഴിയാധാരമാക്കുന്ന സര്‍ക്കാര്‍ നയം തിരുത്തിക്കാന്‍ ഡി വൈ എഫ് ഐ പോലുള്ള യുവജന സംഘടനകള്‍ ഒന്നും ചെയ്യുന്നില്ല. യുവജനങ്ങളുടെ താത്പര്യം മറന്ന് ഭരണവിലാസം സംഘടനകളായി അവ മാറുകയാണെന്ന് ഡീന്‍ അഭിപ്രായപ്പെട്ടു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആദ്യ ക്യാബിനറ്റ് യോഗത്തില്‍ 25 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിന് പിന്നാലെ മറ്റുള്ള തസ്തികകളിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തി സാമ്പത്തിക ബാധ്യത ഒഴിവാക്കാനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നത്. അതേസമയം മറുഭാഗത്ത് വന്‍തോതില്‍ ധൂര്‍ത്ത് നടക്കുകയുമാണ്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ഒടുവിലത്തെ ഉദാഹരണം മാത്രം. യുവാക്കളെ വഴിയാധാരമാക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടി വരും. ഇതിന്റെ ആദ്യഘട്ടമായി ഫെബ്രുവരി ഒന്നിന് സെക്രട്ടറിയേറ്റിന് മുമ്പില്‍ സൂചന സമരം നടത്തും. നിയമന നിരോധനം പിന്‍വലിക്കുക, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ പാടില്ല, ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. സര്‍ക്കാര്‍ നയം മാറ്റിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഡീന്‍ കുര്യാക്കോസ് അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി രവീന്ദ്രദാസ്, സംസ്ഥാന ഭാരവാഹികളായ എം പി ആദം മുല്‍സി, വിദ്യാ ബാലകൃഷ്ണന്‍, എസ് എം ബാലു, ടി ജി സുനില്‍, കോഴിക്കോട് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ജയ്‌സല്‍ അത്തോളി സംബന്ധിച്ചു.

English summary
Dean kuriakose about appointments in Kerala government jobs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X