അയ്യേ നാണക്കേടായല്ലോ ടിഎന്‍ പ്രതാപാ, യൂത്തന്‍മാരും ദേ കളിയാക്കി കൊല്ലുന്നല്ലോ
തിരുവനന്തപുരം: യുവാക്കള്‍ക്കായി വഴിമാറുന്നുവെന്ന് പരസ്യപ്രഖ്യാപനം നടത്തുകയും പിന്‍വാതിലിലൂടെ സീറ്റ ഉറപ്പിയ്ക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപണം നേരിടുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനെതിരെ അതരൂക്ഷമായ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസേ നേതാവ് ഡീന്‍ കുര്യാക്കോസ് രംഗത്ത്. പുതിയ വെളിപ്പെടുത്തലിലൂടെ പ്രതാപന്‍ഫെ പൊയ്മുഖം അഴിഞ്ഞു വീണുവെന്നും ഡീന്‍.
പ്രതാപനെതിരായ പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുമെന്നും ഡീന്‍ പറഞ്ഞു. പ്രതാപന്‍ സീറ്റു തരപ്പെടുത്തിയത് വഴി 28 വയസുള്ള ഒരു യുവാവിന്റെ അവസരമാണ് നഷ്ടപ്പെട്ടതെന്നും ഡീന്‍. ഇത്രയും ദുര്‍ബലമാണോ ആദര്‍ശ ധീരന്റെ ആദര്‍ശ ദൃഢതയെന്നും ഡീന്‍ ചോദിയ്ക്കുന്നു.

യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിത കള്‍ക്കും അവസരം നല്‍കാനായി ഇത്തവണ മാത്രം മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നതായി കാട്ടി പ്രതാപന്‍ കെപിസിസി പ്രസിഡന്റെ വിഎം സുധീരന് കത്തെഴുതിയിരുന്നു. എന്നാല്‍ പിന്നീട് രാഹുല്‍ ഗാന്ധിയ്്ക്ക് രഹസ്യമായി കത്തെഴുതി തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രതാപന്‍ ആവശ്യപ്പെട്ടിരുന്നതായാണ് പുതിയ വിവരം . കേന്ദ്ര തിരഞ്ഞെടുപ്പ് യോഗത്തില്‍ രാഹുല്‍ ഗാന്ധി ഈ കത്ത് വായിച്ചതായും റിപ്പോര്‍ട്ടുണ്ട് .












Click it and Unblock the Notifications