കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖും ഡീനും എന്തൊരു ദുരന്തങ്ങൾ!!! പിണറായിയെ കൊട്ടി, കിട്ടിയത് ചാണ്ടിക്ക്... ഒടുവില്‍ മുക്കി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നീതി തേടി സമരം ചെയ്യുന്ന ശ്രീജിത്തിന് സോഷ്യല്‍ മീഡിയയുടെ മാത്രമല്ല, പൊതുസമൂഹത്തിന്റേയും പിന്തുണയുണ്ട്. അങ്ങനെ പിന്തുണ കിട്ടിയാല്‍ പിന്നെ, അതിനെ ഉപയോഗിക്കാതിരിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് പറ്റില്ലല്ലോ.

<strong>പ്ലിംഗിത്തല, ചമ്മിത്തല, ചെന്നിയടി, കൊതുക് രമേശ്... ശ്രീജിത്ത് വിഷയത്തിൽ ചെന്നിത്തലയ്ക്ക് അപടലം ട്രോൾ</strong>പ്ലിംഗിത്തല, ചമ്മിത്തല, ചെന്നിയടി, കൊതുക് രമേശ്... ശ്രീജിത്ത് വിഷയത്തിൽ ചെന്നിത്തലയ്ക്ക് അപടലം ട്രോൾ

അങ്ങനെ ശ്രീജിത്തിന്റെ സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിച്ച രമേശ് ചെന്നിത്തലക്ക് കിട്ടിയ പ്രഹരം വലുതായിരുന്നു. ഇപ്പോഴിതാ, ചെന്നിത്തലയുടെ വഴിയേ, അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയിയിലെ യുവ നേതാക്കളും പൊങ്കാല ഏറ്റുവാങ്ങുകയാണ്.

<strong>'എഴുന്നേറ്റ് വീട്ടില്‍ പോടാ...' ശ്രീജിത്തിനോട് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പറഞ്ഞത്?</strong>'എഴുന്നേറ്റ് വീട്ടില്‍ പോടാ...' ശ്രീജിത്തിനോട് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പറഞ്ഞത്?

കരഞ്ഞ് കാലുപിടിച്ചിട്ടും മുഖ്യമന്ത്രിയെ കാണാന്‍ സമ്മതിച്ചില്ല എന്നായിരുന്നു ശ്രീജിത്തിന്റെ അമ്മ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി എന്ന് കേട്ടപ്പോള്‍ അത് പിണറായി വിജയന്‍ ആയിരിക്കും എന്നുറപ്പിച്ച് ആയിരുന്നു സിദ്ദിഖും ഡീനും ഫേസ്ബുക്കില്‍ പ്രതികരിക്കാനിറങ്ങിയത്. എന്നാല്‍ ശ്രീജിത്തിന്റെ അമ്മ പറഞ്ഞത് ഉമ്മന്‍ ചാണ്ടിയെ കുറിച്ചായിരുന്നു.

<strong>മനുഷ്യന്റെ അന്ത്യം പ്രവചിച്ച ശാസ്ത്രജ്ഞൻ ജീവനോടില്ല? സ്റ്റീഫൻ ഹോക്കിങ് ദശാബ്ദങ്ങൾക്ക് മുമ്പേ മരിച്ചു</strong>മനുഷ്യന്റെ അന്ത്യം പ്രവചിച്ച ശാസ്ത്രജ്ഞൻ ജീവനോടില്ല? സ്റ്റീഫൻ ഹോക്കിങ് ദശാബ്ദങ്ങൾക്ക് മുമ്പേ മരിച്ചു

സംഗതി മനസ്സിലായപ്പോള്‍ ഡീന്‍ പോസ്റ്റ് മുക്കി. പക്ഷേ, സ്‌ക്രീന്‍ഷോട്ട് മുക്കാന്‍ പറ്റില്ലല്ലോ... ടി സിദ്ദിഖിനാണെങ്കില്‍ ഇപ്പോഴും കാര്യം മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു! എന്തായാലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ രണ്ട് കൂട്ടര്‍ക്കും നല്ല പൊങ്കാലയാണ്!!!

അത് പിണറായി അല്ല ഹേ

അത് പിണറായി അല്ല ഹേ

ശ്രീജിത്തിന്റെ സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍ മരിക്കുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. അക്കാലത്ത് തന്നെ ആയിരുന്നു ശ്രീജിത്തും അമ്മയും നിയമ പോരാട്ടവും സമരവും തുടങ്ങുന്നത്. പക്ഷേ ടി സിദ്ദിഖും ഡീന്‍ കുര്യാക്കോസും അക്കാര്യങ്ങള്‍ മറന്നുപോയി.

ജുനൈദിനെ കാണാന്‍

ജുനൈദിനെ കാണാന്‍

ജുനൈദിനെ കാണാന്‍ ഹരിയാണ വരെ പോയ നമ്മുടെ മുഖ്യമന്ത്രിക്ക്, സെക്രട്ടറേറിയറ്റിന് മുന്നില്‍ കിടക്കുന്ന ശ്രീജിത്തിനെ കാണാന്‍ സമയം കിട്ടിയില്ല എന്നായിരുന്നു ഡീന്‍ കുര്യാക്കോസ് ഫേസ്ബുക്കില്‍ എഴുതിയത്. തെറ്റ് മനസ്സിലായപ്പോള്‍ ആ പോസ്റ്റ് മുക്കുകയും ചെയ്തു.

എന്തെങ്കിലും സംഭവിച്ചാല്‍

എന്തെങ്കിലും സംഭവിച്ചാല്‍

ഭരണ സിരാകേന്ദ്രത്തിന് മുന്നില്‍ ഈ യുവാവിന് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനും നിങ്ങളും എല്ലാം അതിന് ഉത്തരവാദികളാണ് എന്നും ഡീന്‍ തന്നെ ആദ്യ പോസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം മുക്കിയില്ല എന്ന് മാത്രം.

എന്തുകൊണ്ട് അനുവദിച്ചില്ല

എന്തുകൊണ്ട് അനുവദിച്ചില്ല

ശ്രീജീത്തിന്റെ അമ്മ മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹിച്ച് കാലുപിടിച്ച് കരഞ്ഞിട്ടും എന്തുകൊണ്ട് അനുവദിച്ചില്ല എന്ന ചോദ്യമാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കൂടിയായ ടി സിദ്ദിഖ് ഫേസ്ബുക്കില്‍ ചോദിച്ചത്. കഴിഞ്ഞ സര്‍ക്കാരിനെ മാത്രം കുറ്റപറഞ്ഞ് ഇടത് സര്‍ക്കാരിന് രക്ഷപ്പെടാന്‍ ആവില്ലെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. പക്ഷേ, ആ പോസ്റ്റും മുക്കപ്പെട്ടു!

അത് ഉമ്മന്‍ ചാണ്ടിയാണ്

അത് ഉമ്മന്‍ ചാണ്ടിയാണ്

പോസ്റ്റുകള് ഡിലീറ്റ് ചെയ്‌തെങ്കിലും അവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി ചെയ്ത കാര്യം ഇങ്ങനെ പച്ചക്ക് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു എന്ന രീതിയില്‍ ആണ് അവ പ്രചരിക്കുന്നത്. ഇത് കൂടാതെ ട്രോളുകളും ഉണ്ട്.

കൗതുകം കൂടിപ്പോയോ

കൗതുകം കൂടിപ്പോയോ

സത്യത്തില്‍ ഉമ്മന്‍ ചാണ്ടി ഇങ്ങനെ ചോദിച്ചാല്‍ എന്തെങ്കിലും കുറ്റം പറയാന്‍ പറ്റുമോ? കൗതുകം ഇത്തിരി കൂടിപ്പോയതാണ്... വേറെ പ്രശനം ഒന്നും ഇല്ലെന്ന്!

മുഖ്യമന്ത്രി എന്ന് മാത്രം...

മുഖ്യമന്ത്രി എന്ന് മാത്രം...

ഇതിപ്പോള്‍ പേര് പറയാതെ മുഖ്യമന്ത്രി എന്ന് മാത്രം പറയാന്‍ പറ്റുമോ എന്നാണ് ഡീന്‍ കുര്യാക്കോസിന് സംശയം. അതിപ്പോള്‍ ഓരോ കീഴ് വഴക്കങ്ങളാവുമ്പോള്‍....!!!

ഒടുക്കം ഈ ഗതിയായി

ഒടുക്കം ഈ ഗതിയായി

മുഖ്യമന്ത്രി കാണാന്‍ സമ്മതിച്ചില്ലെന്ന് കേട്ടപ്പോള്‍ ചാടിയിറങ്ങിയതാ... അപ്പോഴല്ലേ അറിഞ്ഞത്, അത് ഉമ്മന്‍ ചാണ്ടി ആയിരുന്നു എന്ന്. പിന്നെ ഈ ഗതിയായിപ്പോയി!@

ആള് മാറി... ആള് മാറി

ആള് മാറി... ആള് മാറി

ആഞ്ഞടിക്കുകയായിരുന്നല്ലോ ഡീന്‍ കുര്യാക്കോസ്. അപ്പോഴാണ് ആള് മാറിയ കാര്യം പറഞ്ഞുകൊടുത്തത്. എന്തായാലും അതുകൊണ്ട് ഒരു ഗുണവും ഉണ്ടായില്ല!

ഒരു സംശയവും ഉണ്ടായിരുന്നില്ല

ഒരു സംശയവും ഉണ്ടായിരുന്നില്ല

കരഞ്ഞ് കാല് പിടിച്ചിട്ടും ശ്രീജിത്തിന്റെ അമ്മയെ കാണാന്‍ അനുവദിക്കാതിരുന്ന ആ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ ഇവര്‍ക്ക് സംശയം ഒന്നും ഉണ്ടാവില്ല. പക്ഷേ, ജനങ്ങള്‍ക്ക് മനസ്സിലായി എന്ന്!

ഈ ഗതിയായിപ്പോയി

ഈ ഗതിയായിപ്പോയി

ആവേശത്തില്‍ പോസ്റ്റ് ഇട്ട് ഷൈന്‍ ചെയ്യാന്‍ നോക്കിയതാ... പക്ഷേ, മിന്നാരത്തിലെ ജഗതി ശ്രീകുമാറിന്റെ അവസ്ഥയായി ഒടുവില്‍ എന്ന് മാത്രം!

പണി കൊടുത്തതാണോ

പണി കൊടുത്തതാണോ

കരഞ്ഞ് കാല് പിടിച്ചിട്ടും മുഖ്യമന്ത്രിയെ കാണാന്‍ സമ്മതിച്ചില്ലെന്ന് ശ്രീജിത്തിന്റെ അമ്മ- ഇതായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ തലക്കെട്ട്. അത് മാത്രം വായിച്ച് പ്രതികരിക്കാനിറങ്ങിയ ഡീനിനെ അങ്ങനെ കുറ്റം പറയാന്‍ പറ്റ്വോ... അതോ ശരിക്കും പണികൊടുക്കാന്‍ നോക്കിയതാണോ?

വായിച്ച് നോക്കണം

വായിച്ച് നോക്കണം

എന്തെങ്കിലും കണ്ടാല്‍ അപ്പോള്‍ തന്നെ ചാടിക്കേറെ പ്രതികരിക്കാന്‍ പോകരുത്. വാര്‍ത്തയാണെങ്കില്‍, തലക്കെട്ട് മാത്രമല്ല, മുഴുവനും വായിച്ച് വേണം പ്രതികരിക്കാന്‍. അല്ലെങ്കില്‍ ഇങ്ങനെ മുട്ടന്‍ പണി കിട്ടും.

ആ തര്‍ക്കം വേണ്ട

ആ തര്‍ക്കം വേണ്ട

ശ്രീജിത്തിന്റെ അമ്മയെ കാണാന്‍ സമ്മതിക്കാത്ത മുഖ്യമന്ത്രിയെ രാജിവപ്പിക്കണം, മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കണം എന്നൊന്നും പറഞ്ഞ് തര്‍ക്കിക്കണ്ട. ജനങ്ങള്‍ തന്നെ രാജിവപ്പിച്ചുണ്ട്, കേസ് വേറെ എടുത്തിട്ടും ഉണ്ടെന്ന്!!!

ഏഷ്യാനെറ്റ് ചതിച്ചതാ...

ഏഷ്യാനെറ്റ് ചതിച്ചതാ...

സംഗതി എന്തായാലും , ഇപ്പോള്‍ കുറ്റം മുഴുവന്‍ ഏഷ്യാനെറ്റ് ന്യൂസിന് ആണ്. തെറ്റിദ്ധാരണാജനകമായ ആ തലക്കെട്ട് കണ്ടാണല്ലോ സിദ്ദിഖും ഡീനും ഒക്കെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

English summary
Dean Kuriakose and T Siddique misunderstood Pinarayi Vijayan instead of Oommen Chandy in Sreejith Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X