"കുഞ്ഞനന്തനെ എണ്ണയിട്ടു കുളിപ്പിച്ചു കൊടുക്കണം" എഎന്‍ ഷംസീറിനെ തേച്ചൊട്ടിച്ച് കുറിപ്പ്
Recommended Video
കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ടിപി വധക്കേസ് പ്രതി കുഞ്ഞനന്തന് മനുഷ്യസ്നേഹിയെന്നായിരുന്നു എംഎല്‍എ എഎന്‍ ഷംസീര്‍ വിശേഷിപ്പിച്ചത്. ആര്‍എസ്എസും കോണ്‍ഗ്രസും ചേര്‍ന്ന് കുഞ്ഞനന്തനെ കുടുക്കുകയായിരുന്നുവെന്നും ഷംസീര്‍ പറഞ്ഞിരുന്നു.
ഇതില്‍ ഷംസീറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ രൂക്ഷ പരിഹാസവും വിമര്‍ശനവുമാണ് ഡീന്‍ ഷംസീറിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്.
ചാനല്‍ ചര്‍ച്ചയില്‍
കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറെന്ന കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളുടെ ആത്മാര്‍ത്ഥതയെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു കുഞ്ഞനന്തനെ കുറിച്ച് ഷംസീര്‍ പുകഴ്ത്തി സംസാരിച്ചത്.
ഭീകരവാദി
മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം കുഞ്ഞനന്തനെ ഭീകരവാദിയായി ചിത്രീകരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് കേസിനെ കുറിച്ച് കേട്ടറിഞ്ഞ അറിവല്ലേയുള്ളൂ.കോണ്‍ഗ്രസ് പാര്‍ട്ടിക്കാരനായ പബ്ലിക് പ്രോസിക്യൂട്ടറോട് കുഞ്ഞനന്തനെ കുറിച്ച് അന്വേഷിക്കൂ.
മനുഷ്യ സ്നേഹി
കുഞ്ഞനന്തന് ആരാണെന്ന് അറിയാന്‍ പാനൂര്‍ മേഖലയിലെ യുഡിഎഫുകാരോട് അന്വേഷിച്ചാല്‍ മതി, ഷംസീര്‍ പറഞ്ഞിരുന്നു.കുഞ്ഞനന്തന് ഉദാത്ത മനുഷ്യ സ്നേഹിയാണ്. അതുകൊണ്ടാണ് കുഞ്ഞനന്തനൊപ്പം പാര്‍ട്ടി നില്‍ക്കുന്നത്.
ആര്‍എസ്എസും കോണ്‍ഗ്രസും
അദ്ദേഹത്തെ
ടിപി
കേസില്‍
തെറ്റായി
ഉള്‍പ്പെടുത്തിയതാണ്.
ആര്‍എസ്എസും
കോണ്‍ഗ്രസും
ചേര്‍ന്ന്
ന
ത്തിയ
ഗൂഡാലോചനയാണ്
എന്നായിരുന്നു
ഷംസീര്‍
പറഞ്ഞത്.
വരണ മാല്യം കൊടുക്കാന്‍
ശ്രീ.എ.എൻ.ഷംസീർ ....നിങ്ങൾ മരം വെട്ടുന്ന കോടാലി കൊണ്ട് ചന്ദ്രശേഖരന്റെ മുഖം കൊത്തി നുറുക്കിയ 'മനുഷ്യ സ്നേഹിയായ ' ഷാഫിയുടെ അതേ കരങ്ങളിൽ വരണമാല്യം കൊടുക്കാൻ ഓടിയെത്തവനാണ് ...
മനുഷ്യ സ്നേഹം
ബെൻസ്
കാറിൽ
തന്നെ
അവന്റെ
കല്യാണ
സവാരി
നടന്നുവെന്ന്
ഉറപ്പു
വരുത്തിയവനാണ്...
മലയാളിക്ക്
കാപാലികതയായി
അനുഭവപ്പെടുന്നതാണ്
നിങ്ങൾക്ക്
'മനുഷ്യ
സ്നേഹം'
...
വിയ്യൂര്‍ ജയിലില്‍
ഷംസീർ എം.എൽ.എ പണി നിർത്തി വിയ്യൂർ ജയിലിൽ പോയി കൊടി സുനിയുടെ വസ്ത്രം മുഷിഞ്ഞിട്ടുണ്ടെങ്കിൽ അലക്കി കൊടുക്കണം ...ഷാഫിയുടെയും കിർമാണിയുടെയും കാലു തിരുമ്മി കൊടുക്കണം ...
കുളിപ്പിച്ച് കൊടുക്ക്
കുഞ്ഞനന്തനെ
എണ്ണയിട്ടു
കുളിപ്പിച്ചു
കൊടുക്കണം
...
പരിഷ്കൃത
കേരളത്തിന്റെ
നിയമനിർമ്മാണ
സഭയിൽ
ഷംസീറിരിക്കുന്നത്
മുഴുവൻ
മലയാളികൾക്കും
അപമാനമാണ്
...വിയ്യൂർ
ജയിലിൽ
ഇവരുടെ
അലക്കുകാരനായിരിക്കുന്നതായിരിക്കും
താങ്കൾക്ക്
അലങ്കാരമാവുക
...
വൈകിക്കരുത്
കുഞ്ഞനന്തനെ സമാധാനത്തിന്റെ നോബേൽ സമ്മാനത്തിന് ശുപാർശ ചെയ്യാൻ പിണറായി യജമാനനോട് ആവശ്യപ്പെടാനും താങ്കൾ ഒരു നിമിഷം വൈകിക്കരുത് ...
ഫേസ്ബുക്ക് പോസ്റ്റ്
ഡീന്‍ കുര്യാക്കോസ് ഫേസ്ബുക്ക് പോസ്റ്റ്