നടി കല്പനയുടെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച നടക്കും
ചലച്ചിത്ര നടി കല്പനയുടെ ഭൗതിക ശരീരം ചൊവ്വാഴ്ച നാട്ടില്‍ എത്തിക്കും. ഹൈദരാബാദില്‍ നിന്നും വിമാനമാര്‍ഗം വഴിയാണ് നാട്ടിലെത്തിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൃപ്പുണിത്തറയിലെ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് കൊണ്ടു പോകും. വൈകീട്ടി തൃപ്പുണിത്തറയിലെ പൊതു സ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത്.

ഹൈദരാബാദ് ഫിലിം ചേബറില്‍ കഴിഞ്ഞ ദിവസം മൃതശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ചലച്ചിത്ര ലോകത്ത് നിന്നും നിരവധി പേരാണ് അന്ത്യാജ്ഞലികള്‍ അര്‍പ്പിച്ചത്. ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങിനാണ് പോയിരുന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായത്.












Click it and Unblock the Notifications