കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്തിരിക്കരയില്‍ വീണ്ടും പനി മരണം; ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

പേരാമ്പ്ര: കഴിഞ്ഞ ദിവസം പനി പിടിച്ച് യുവാവ് മരിച്ച പന്തിരിക്കര സൂപ്പിക്കടയില്‍ വീണ്ടും മരണം. മരണപ്പെട്ട ഹാരിസിന്റെ പിതൃസഹോദര ഭാര്യ മറിയം ആണ് മരണപ്പെട്ടത്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മറിയം. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പനി ബാധിച്ച് മരിച്ച ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം മൂന്നായി. പനി വൈറസ് ഏതാണെന്ന് അറിയാത്തതിനാല്‍ സാംപിളുകള്‍ മണിപ്പാല്‍ മെഡിക്കല്‍ കോളെജില്‍ പരിശോധയ്ക്കായി അയച്ച് കാത്തിരിക്കുകയാണ് അധികൃതര്‍.


രണ്ടാഴ്ചയ്ക്കിടെയാണ് പന്തിരിക്കര സൂപ്പിക്കടയ്ക്കു സമീപം വളച്ചുകെട്ടി മുഹമ്മദിന്റെ മകന്‍ സാബിത് പനി ബാധിച്ചു മരിച്ചത്. ഇവരുടെ സഹോദരന്‍ രണ്ടു വര്‍ഷം മുന്‍പ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ച സഹോദരന്‍ ഹാരിസ് മരണപ്പെട്ടു. ഇപ്പോള്‍ പിതൃസഹോദര ഭാര്യയും പനി ബാധിച്ച് മരിച്ചു. സാലിഹിന്റെ പിതാവ് മൂസ, പ്രതിശ്രുതവധു ആത്തിഫ എന്നിവരും മറ്റു മൂന്നു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.

fever

പനിയുടെ യഥാര്‍ഥ കാരണം അറിയാതായതോടെ പ്രദേശത്ത് പല തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുകയാണ്. നിപ വൈറസ് ആണ് പനിക്കു കാരണമെന്നും ഇതിനു മരുന്നില്ലെന്നും മൃഗങ്ങളിലൂടെയാണ് അസുഖം പകരുന്നത് എന്നും മറ്റുമാണ് പ്രചാരണങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ ഈ സന്ദേശങ്ങള്‍ അതിവേഗം പരക്കുകയാണ്.


എന്നാല്‍, ഇത്തരം പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എ. ആശാദേവി പറഞ്ഞു. രോഗാണുക്കളെ തിരിച്ചറിയാനുള്ള സംവിധാനം കോഴിക്കോട്ടില്ല. അതിനാല്‍ മണിപ്പാല്‍ മെഡിക്കല്‍ കോളെജിലേക്ക് സാംപ്ള്‍ അയച്ച് കാത്തിരിക്കുകയാണ്. മറ്റുതരത്തിലുള്ള പ്രചാരണങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും ഡിഎംഒ അറിയിച്ചു.

English summary
death due to fever-rumours in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X