ക്ഷേത്രക്കുളത്തില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി.. സംഭവം കോഴിക്കോട് പേരാമ്പ്രയിൽ!
പേരാമ്പ്ര : പേരാമ്പ്ര പട്ടണത്തിലുള്ള എളമാരന്‍ കുളങ്ങര ക്ഷേത്രക്കുളത്തില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. പട്ടണത്തില്‍ വര്‍ഷങ്ങളായി ചെരുപ്പ് കുത്തയായി ജോലി ചെയ്തു വരുന്ന തമിഴ്‌നാട് സ്വദേശിയായ സുബ്രഹ്മണ്യനാണ് മരിച്ചത്. വൈകിട്ട് അഞ്ചു മണിയോടെ കുളത്തിന്റെ കവാടം തുറന്നപ്പോഴാണ് വെള്ളത്തിനടിയില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ ശരീരം കാണപ്പെട്ടത്. വസ്ത്രങ്ങള്‍ പടവില്‍ അഴിച്ചു വെച്ച നിലയിലാണ്.
മൊബൈല്‍ ഫോണും സമീപമുണ്ട്. രാവിലെ കുളിക്കാനിറങ്ങിയപ്പോള്‍ മരണം സംഭവിച്ചതാണെന്ന് കരുതുന്നു. വിവരമറിഞ്ഞ് വന്‍ ജനാവലി തടിച്ചു കൂടി.

പേരാമ്പ്ര പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരക്കെത്തിച്ച് മേല്‍ നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.












Click it and Unblock the Notifications