പോളോ താരം നിദ ഫാത്തിമയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് മഹരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ച് കേരളം
തിരുവനന്തപുരം: ദേശീയ സൈക്കിൾ പോളോ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയ കേരള ടീം അംഗം ഫാത്തിമ നിദാസ് ഷിഹാബുദ്ദീന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് കത്തയച്ച് കേരളം. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ല എന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കത്തിൽ അറിയച്ചതായും മന്ത്രി വ്യക്തമാക്കി.

ഇന്നലെയായിരുന്നു ആലപ്പുഴ സ്വദേശിനി നിദ ഫാത്തിമ (10) നാഗ്പൂരിൽ മരിച്ചത്. ഛർദ്ദിയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുത്തിവെപ്പെടുത്തതിനെ തുടർന്ന് ആരോഗ്യ നില വഷളാവുകയായിരുന്നു.ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ താരങ്ങൾ കടുത്ത അവഗണനയാണ് നേരിട്ടതെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യം എന്നിവ ദേശീയ ഫെഡറേഷൻ നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ സംഘം താത്കാലിക സൗകര്യങ്ങളിലായിരുന്നു കുട്ടികൾ കഴിഞ്ഞിരുന്നത്.
അതേസമയം കുട്ടിയുടെ മരണത്തിൽ വലിയ പ്രതിഷേധം ഉയരുകയാണ്. . നിദയുടെ മരണത്തില്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തയച്ചിട്ടുണ്ട്. സംസ്ഥാന സ്‌പോര്‍ട്‌സ് അതോറിറ്റിക്ക് വീഴ്ച പറ്റിയോ എന്നും നാഷണല്‍ സൈക്കിൾ പോളോ ഫെഡറേഷന്റെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ചും അന്വേഷിക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം ദേശീയ ഫെഡറേഷന്റെ പിടിവാശിയും കായികവകുപ്പിന്റെ അലംഭാവവും കാരണമാണ് ഒരു കുരുന്നു ജീവൻ നഷ്ടപ്പെട്ടതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. '.
കോടതി ഉത്തരവുമായാണ് കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. ദേശീയ ഫെഡറേഷന്‍ അവരോട് കടുത്ത അവഗണനയാണ് കോടതി ഉത്തരവ് വാങ്ങേണ്ട സാഹചര്യമുണ്ടാക്കിയത്.
ഉത്തരവിനെ തുടർന്ന് മത്സരിക്കാന്‍ അനുമതി നല്‍കിയ ഫെഡറേഷന്‍ ഭക്ഷണവും താമസ സൗകര്യങ്ങളും ഒരിക്കയില്ലെന്ന് പരാതിയുണ്ട്
ദേശീയ ഫെഡറേഷന്റെ പിടിവാശിയും കായികവകുപ്പിന്റെ അലംഭാവവും കാരണം ഒരു കുരുന്നു ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്.എത്രയും പെട്ടെന്ന് തന്നെ ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കായികതാരങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയ ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ നടപടിയെടുക്കണം', ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications