Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂര്‍ കൊല: ആര്യാടന്റെ പിഎ അറസ്റ്റില്‍

മലപ്പുറം: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുമായ ബിജു നായരും സുഹൃത്ത് ഷംസുദ്ദീനും പിടിയില്‍. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരി കോവിലകത്തുമുറി ചിറയ്ക്കല്‍ രാധയാണ് കൊല്ലപ്പെട്ടത്. ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ വച്ചാണ് കൊല നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു.

കമ്മിറ്റി ഓഫീസില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള കുളത്തില്‍നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ തിങ്കളാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി ബിജു നായര്‍ക്ക് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്നു അവിഹിത ബന്ധം പുറത്തു പറയുമെന്ന് രാധ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഈ പേരുപറഞ്ഞ് രാധ, ബിജുവില്‍ നിന്ന് പണം തട്ടിയിരുന്നുവത്രെ.

nilambur-map

കഴിഞ്ഞ അഞ്ച് മുതല്‍ രാധയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി ലഭിച്ചിരുന്നു. രാവിലെ കമ്മിറ്റി ഓഫീസില്‍ തൂത്തുവാരാനെത്തിയ രാധയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചാക്കില്‍ കെട്ടി മാലിന്യമെന്ന രീതിയില്‍ മറ്റ് ചവറുകള്‍ക്കൊപ്പം ചുള്ളിയോട്ട് കുളത്തില്‍ ഉപേക്ഷിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുത്തത്. ചാക്കില്‍ കെട്ടി കമ്പികൊണ്ട് വരിഞ്ഞു മുറുക്കിയിരുന്നു.

രാധയുടെ ആഭരണങ്ങള്‍ ഷംസുദ്ദീന്റെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വസ്ത്രങ്ങള്‍ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ അങ്ങാടിപ്പുറം വരെ കൊണ്ടുപോയി സിം ഊരി പലഭാഗങ്ങളിലായി വലിച്ചെറിഞ്ഞു. പ്രതികളെ തിങ്കളാഴ്ച വൈകിട്ട് തന്നെ പൊലീസ് പിടികൂടി. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി

അതേ സമയം, കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ പ്രതികളെ സംരക്ഷിക്കില്ലെന്നും ഇവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ല. പ്രതിയായ ബിജു നായരെപ്പറ്റി നേരത്തെ പരാതികളൊന്നുമുണ്ടായിട്ടില്ലെന്നും ബിജുവിനെ സര്‍വീസില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+