കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീകാര്യം എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ മരണം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം!

Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീകാര്യം സിഇടിയിലെ എഞ്ചിനിയറിംഗ് വിദ്യാർത്ഥി രതീഷിന്റെ മരണം ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. രതീഷ് മരിച്ചിട്ട് 48 മണിക്കൂറുകൾ കഴിഞ്ഞിരുന്നെന്നാണ് പോസ്റ്റുമോർട്ടത്തിൽ നിന്ന് ലഭിക്കുന്ന സൂചന. പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ പൂ‍ർത്തിയാക്കി രതീഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

 പാലാരിവട്ടം പാലം അഴിമതി;ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വഴിമുട്ടി, അന്വേഷണത്തിന് മുൻകൂർ അനുമതിയില്ല പാലാരിവട്ടം പാലം അഴിമതി;ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വഴിമുട്ടി, അന്വേഷണത്തിന് മുൻകൂർ അനുമതിയില്ല

രണ്ട് ദിവസം മുൻപ് കാണാതായ രതീഷിനെ കോളേജിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ടെത്തിയത്. ശ്രീകാര്യം സിഇടിയിലെ ഒന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ രതീഷിനെ വെള്ളിയാഴ്ച വൈകിട്ട് പരീക്ഷ കഴിഞ്ഞ് ഇറങ്ങിയതിന് ശേഷം കാണാതാകുകയായിരുന്നു.

Dead

കോളേജിനും ചുറ്റുവട്ടത്തും വിദ്യാർത്ഥികളുടെയും പൊലീസിന്‍റെയും നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ശനിയാഴ്ച രാത്രി കോളേജിലെ സുരക്ഷാജീവനക്കാരാണ് ശുചിമുറിയിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ ആത്മഹത്യ എന്ന നിഗമനത്തിലാണ് ഇപ്പോൾ പോലീസ് ഉള്ളത്. കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

English summary
Death of engineering student is suicide says police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X