കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിലെ മലയാളികളുടെ മരണം; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ, വാട്സ് ആപ്പ് സന്ദേശങ്ങൾ...

Google Oneindia Malayalam News

Recommended Video

cmsvideo
Mystery Behind Malayali Couples Death At Bengaluru | Oneindia Malayalam

ബെംഗളുരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍മാരായ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു. ഇടയ്ക്കിടെ ആൾപ്പെരുമാറ്റമുണ്ടാകുന്നതൊഴിച്ചാൽ അധികമാരും കടന്നു ചെല്ലാത്തതായിരുന്നു ബെംഗളൂരുവിലെ ചിന്തല മഡിവാളയിലുള്ള പ്രദേശത്തായിരുന്നു ഇരുവരെയും മരിച്ച നിലിയിൽ കണ്ടെത്തിയത്. തലയില്ലാത്ത രണ്ട് മൃതദേഹങ്ങൾ താഴെ കിടക്കുന്നതായിരുന്നു കണ്ടെത്തിയത്.

ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്‌വെയർ എൻജിനീയർമാരായിരുന്നു അഭിജിത്തും ശ്രീലക്ഷ്മിയും. ആറു മാസം മുൻപ് കമ്പനിയിൽ ചേർന്ന ശ്രീലക്ഷ്മി ഉൾപ്പെട്ട ടീമിന്റെ ലീഡറായിരുന്നു അഭിജിത്ത്. ഇരുവരും പ്രണയത്തിലായിരുന്നു. വ്യത്യസ്ത ജാതിക്കാരായതിനാൽ വീട്ടുകാർ എതിർത്തു. തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നായിരുന്നു പോലീസിന്റെ ആദ്യ റിപ്പോർട്ട്. എന്നാൽ മരണത്തിൽ ദുരൂഹതകൾ ഏറെയാണ്...

ഇരുവരും ഒരേ ജാതിയിൽ പെട്ടവരാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അഭിജിത്തിനെപറ്റി ശ്രീലക്ഷ്മി വീട്ടിൽ സൂചിപ്പിച്ചിരുന്നതുപോലുമില്ലെന്ന് ബന്ധുക്കൾ പറയുന്നു. അഭിജിത്തിന്റെ വീട്ടിലും ഈ ബന്ധത്തെ കുറിച്ച് അറിയില്ല. നവംബർ 23നു ശ്രീലക്ഷ്മി വീട്ടിലേക്കു വിളിച്ചെന്നു പറഞ്ഞ അതേ പൊലീസ് തന്നെയാണ് ഇരുവരുടെയും മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. നവംബർ 29 നു കണ്ടെത്തിയ മൃതദേഹത്തിന്റെ പഴക്കം ഫൊറൻസിക് വിദഗ്ധരും സ്ഥിരീകരിച്ചിട്ടുണ്ട്.

പോലീസിന്റെ നിസഹകരണം

പോലീസിന്റെ നിസഹകരണം


ഇരുവരുടെയും മരണത്തെ പറ്റി ഞെട്ടിക്കുന്ന വിവിവരങ്ങളാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. പോലീസിന്റെ അനാസ്ഥയെപ്പറ്റിയും ഇരുവരെയും അന്വേഷിക്കുന്നതിനിടെ സംശയമുണ്ടാക്കിയ കാര്യങ്ങളും ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ശ്രീലക്ഷ്മിയുടം പിതൃ സഹോദരൻ സേതു മോൻ പറ‍ഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പോലീസിന്റെ ഭാഗത്തു നിന്ന് നിസഹകരണമാണ് തുടക്കം മുതൽ തന്നെ നേരിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

കേസ് രജിസ്റ്റർ ചെയ്തത് 14ന്

കേസ് രജിസ്റ്റർ ചെയ്തത് 14ന്

11ന് കാണാതായെങ്കിലും 12നാണു സുഹൃത്തുക്കളില്‍ ചിലര്‍ നാട്ടിലുള്ള അമ്മാവൻ അഭിലാഷിനെ വിവരം അറിയിക്കുന്നത്. ‘ശ്രീലക്ഷ്മിയെ കാണാനില്ല' എന്നു മാത്രമായിരുന്നു പറഞ്ഞത്. പൊലീസുകാരനായ അഭിലാഷ് അപ്പോള്‍ത്തന്നെ ബെംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു. 13 ന് അവിടെയെത്തിയ ശേഷമാണ് 14 ന് പൊലീസിൽ ‘മിസ്സിങ്' കേസ് ഫയൽ ചെയ്യുന്നത്. എന്നാൽ പാരപ്പന അഗ്രഹാര സ്റ്റേഷനിൽ നിന്ന് തുടക്കം മുതൽ തന്നെ മോശം പ്രതികരണമായിരുന്നു. . യാതൊരു വിധത്തിലും സഹകരിക്കാത്ത അവസ്ഥ. പലരെക്കൊണ്ടും വിളിച്ചു പറയിപ്പിച്ചിട്ടു പോലും ഫലമുണ്ടായില്ലെന്ന് സേതുമോൻ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

വാട്സാപ്പിലെ സന്ദേശങ്ങൾ...

വാട്സാപ്പിലെ സന്ദേശങ്ങൾ...


ഇംഗ്ലിഷിലോ തമിഴിലോ ഹിന്ദിയിലോ പോലും ആരും സ്റ്റേഷനിൽ ആശയവിനിമയത്തിനില്ലാത്ത അവസ്ഥ. ഒരു പോലീസുകാരനാണ് ഇംഗ്ലീഷിൽ കാര്യങ്ങൾ പറയാൻ തയ്യാറായത്. പൊലീസ് നിസ്സഹകരണത്തിലായതോടെ ബന്ധുക്കളെല്ലാവരും തങ്ങളുടേതായ രീതിയിൽ അന്വേഷണം നടത്തുകയായിരുന്നു. അപ്പോഴാണ് കൂടികാരിലെ ചിലർക്ക് വാട്സ് ആപ്പിൽ വന്ന സന്ദേശത്തെ കുറിച്ച് അന്വേഷിക്കുന്നത്.

അത്യാവശ്യമാണ്... പെട്ടെന്ന് വരണം

അത്യാവശ്യമാണ്... പെട്ടെന്ന് വരണം

വീട്ടിലേക്ക് പോകുന്നുവെന്നും അഭിജിത് കൂടെയുണ്ടെന്നും തിരിച്ചുവരാൻ ഇടയില്ലെന്നുമാണ് ശ്രീലക്ഷ്‍മിയുടെ സന്ദേശം. പാലക്കാടുള്ള വീട്ടിലേക്ക് പോകുന്നുവെന്നാണ് അഭിജിത് അയച്ച സന്ദേശം. എന്നാൽ പിറ്റേദിവസം ഉച്ചക്ക് 12 മണിയോടെ അഭിജിത്തിന്റെ ഫോണിൽ നിന്ന് സുഹൃത്തുക്കൾക്ക് മറ്റൊരു സന്ദേശം എത്തി. അത്യാവശ്യം ആണെന്നും പെട്ടെന്ന് ആരെങ്കിലും വരണം എന്നുമായിരുന്നു സന്ദേശം. നിൽക്കുന്ന സ്ഥലത്തിന്റെ ലൈവ് ലൊക്കേഷനും അഭിജിത്ത് പങ്കുവെച്ചിരുന്നു.

മൃതദേഹം കണ്ടെത്തിയത് ഒന്നര മാസത്തിന് ശേഷം

മൃതദേഹം കണ്ടെത്തിയത് ഒന്നര മാസത്തിന് ശേഷം

ഇരുവരെയും ഈ സ്ഥലത്ത് തിരക്കിയെന്നും കണ്ടെത്താനായില്ലെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. വിവരമറിഞ്ഞ ബന്ധുക്കളും സ്ഥലത്ത് അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താൻ‌ കഴിഞ്ഞില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് 30 മീറ്ററോളം മാത്രം അകലെ അന്ന് തങ്ങൾ എത്തിയിരുന്നുവെന്ന് ശ്രീലക്ഷ്മിയുടെ ബന്ധു സേതു വ്യക്തമാക്കുന്നു. ഒന്നര മാസം കഴിഞ്ഞാണ് അഭിജിത് അയച്ച അതേ സ്ഥലത്ത് പിന്നീട് മൃതദേഹങ്ങൾ ജീർണിച്ച നിലയിൽ കാണുന്നത്.

ആത്മഹത്യയെന്ന് വരുത്തി തീർക്കാനുള്ള ശ്രമം

ആത്മഹത്യയെന്ന് വരുത്തി തീർക്കാനുള്ള ശ്രമം

ഈ സ്ഥലം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇരുവരും ആത്മഹത്യ ചെയ്യാൻ ഇടയില്ലെന്നാണ് കാണാതായ സമയത്തെ സന്ദേശങ്ങളിൽ നിന്ന് ബന്ധുക്കൾ പറയുന്നത്.വീട്ടിലേക്ക് പോകുന്നുവെന്ന് സന്ദേശം അയച്ചവർ ഒറ്റപ്പെട്ട ഈ സ്ഥലത്ത് എന്തിന് എത്തിയെന്നതാണ് സംശയം. എന്ത് സംഭവിച്ചതിന് ശേഷമാണ് ഉടൻ സ്ഥലത്ത് എത്താൻ അഭിജിത് സന്ദേശം അയച്ചത് എന്നതും ദുരൂഹതകൾക്ക് വഴിവെക്കുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യയാണ് എന്ന് വരുത്തിത്തീർക്കാൻ ബെംഗളൂരു‌ പോലീസ് അനാവശ്യ തിടുക്കം കാണിക്കുന്നുവെന്നും ആരോപണമുണ്ട്.

English summary
Death of Malayalees in Bengaluru; Shocking things that come out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X