Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോഡ്ജിൽ മുറിയെടുത്ത് വിഷം കൊടുത്തും കെട്ടിത്തൂക്കിയും മക്കളെ കൊന്ന കേസ്: അച്ഛൻ അറസ്റ്റിൽ

​ഗുരുവായൂർ: ലോഡ്ജിൽ വെച്ച് രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അച്ഛൻ വയനാട് അമ്പലവയൽ കാട്ടിക്കൊല്ലി മുഴങ്ങിൽ ചന്ദ്രശേഖരനെ(58) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ചന്ദ്രശേഖരനെ തെളിവെടുപ്പിനായി ​ഗുരുവായൂർ എത്തിച്ചു. കഴിഞ്ഞ 13ാം തിയതി ആയിരുന്നു സംഭവം.

12ാം തിയതി രാത്രിയായിരുന്നു പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജിൽ ചന്ദ്രശേഖരനും മക്കളായ ശിവനന്ദന (12), ദേവനന്ദന (9) എന്നിവരും മുറിയെടുത്തത്. 13ാം തിയതി ഉച്ചയ്ക്കാണ് കുട്ടികളെ രണ്ട് പേരെ മരിച്ചനിലയിലും ചന്ദ്രശേഖരനെ കൈഞരമ്പ് മുറിച്ച് അവശനിലയിലും കണ്ടെത്തിയത്.

Arrest

ചികിത്സയിലായിരുന്ന ചന്ദ്രശേഖരൻ ‍ ഡിസ് ചാർജ് ആയതോടെയാണ് സിഐ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയെ ചാവക്കാട് സിജെഎം കോടതിയിൽ ഹാജരാക്കും.

കുട്ടികൾക്ക് ഒരാൾക്ക് ഐസ്ക്രാമിൽ വിഷം കലർത്തി കൊടുത്തും ഒരാളെ സീലിങ് ഫാനിൽ കെട്ടിത്തൂക്കിയും ആണ് കൊലപ്പെടുത്തിയത് എന്നാണ് കേസ്. ഇവർ താമസിച്ചിരുന്ന ലോഡ്ജ്, കൈമുറിക്കാനുള്ള ബ്ലേഡ്, കെട്ടിത്തൂക്കിയ മുണ്ട് എന്നിവ വാങ്ങിയ പടിഞ്ഞാറെ നടയിലെ കടകൾ, ഐസ്ക്രീം വാങ്ങിയ അക്കിക്കാവിലെ കട എന്നിവടങ്ങളിൽ തെളിവെടുത്തു.

വർഷങ്ങൾ ആയി ഗുരുവായൂർ ചൂൽപ്പുറത്ത് വാടകയ്ക്ക് താമസിക്കുക ആണ് കുടുംബം. ചാവക്കാട് ബ്ലാങ്ങാട് സ്വദേശി പരേതയായ അജിതയാണ് കുട്ടികളുടെ മാതാവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+