ഇസ്ലാം മതത്തെ വിമര്‍ശിച്ചു; ഫ്രീതിങ്കേഴ്‌സ് അഡ്മിന്‍മാര്‍ക്ക് വധഭീഷണി
തിരുവനന്തപുരം: ഫ്രീതിങ്കേഴ്‌സ് അഡ്മിന്‍മാരെ വധിക്കാന്‍ പരസ്യ ആഹ്വാനം. മതങ്ങളിലെ അനാചാരങ്ങളെ വിമര്‍ശിക്കുന്നതിനാലാണ് വധ ഭീഷണി. ഈ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നവരെ കൊലപ്പെടുത്തുമെന്നാണ് 'മുജാഹിര്‍ 2015' എന്ന ബ്ലോഗിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഫേസ്ബുക്കില്‍ മതവും മത വിശ്വാസവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്നതും മതങ്ങളിലെ അനാചാരങ്ങളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്യുന്ന ഗ്രൂപ്പാണ് ഫ്രീ തിങ്കേഴ്‌സ്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ചിത്രങ്ങളാണ് ബ്ലോഗിന്റെ പിന്നില്‍ നല്‍കിയിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.

വിമര്‍ശനം എന്ന പേരില്‍ മതത്തേയും മതവിശ്വാസത്തെയും അവുഹേളിക്കുകയും സമുദായത്തിലുള്ളവരെ മതത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്നവര്‍ സമൂഹത്തില്‍ നടക്കുന്നത് സമുദായത്തിന്റെ പോരായ്മയാണെന്ന് ബ്ലോഗില്‍ പറയുന്നു. തോക്കുസ്വാമിയെപോലുള്ളവര്‍ക്ക് ഇസ്ലാമിനെ കുറ്റം പറയാന്‍ അവസരമുണ്ടാക്കിയെന്നും ബ്ലോഗില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
ഇസ്ലാം വിശ്വാസത്തെ വിമര്‍ശിക്കുന്നുവെന്ന് കാട്ടി തോക്കു സ്വാമിയുടെ ചിത്രം ബ്ലോഗില്‍ നല്‍കിയിട്ടുണ്ട്. തോക്ക് സ്വാമിയുടേതായി വന്ന കടുത്ത വര്‍ഗ്ഗീയപരമായ പരാമര്‍ശങ്ങളടങ്ങിയ ഫേസ്ബുക്ക് പോസ്റ്റുകളുമുണ്ട്. എന്നാല്‍ തോക്കു സ്വാമിയെ ഒഴിവാക്കി അഡ്മിന്‍മാര്‍ക്കെതിരെ മാത്രം കൊലവിളിക്കുന്ന നീക്കം ദുരൂഹത ഉണര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications