മോദിയെ 'തലയ്ക്ക് വെളിവില്ലാത്തവന്‍' എന്ന് വിളിച്ചു, സ്വാമി ശക്തിബോധിയെ കൊല്ലുമെന്ന് ഭീഷണി...
സംഭവത്തില്‍ തൃശൂര്‍ റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കുമെന്ന് സ്വാമി പറഞ്ഞു.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തലയ്ക്ക് വെളിവില്ലാത്തവനെന്ന് വിശേഷിപ്പിച്ച പ്രഭാഷകനും എഴുത്തുകാരനുമായ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്ക് നേരെ വധഭീഷണി. ഡിസംബര്‍ 30 വെള്ളിയാഴ്ച വൈകീട്ടാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ കൊല്ലുമെന്ന ഭീഷണി ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് സ്വാമി പറഞ്ഞു.
സംഭവത്തില്‍ തൃശൂര്‍ റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കുമെന്ന് സ്വാമി പറഞ്ഞു. ആലുവയില്‍ നിന്ന് ശ്യാംകൃഷ്ണന്‍ എന്ന് പരിചയപ്പെടുത്തി ഫോണ്‍ വിളിച്ചയാളാണ് മോദിയെ വിമര്‍ശിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ആദ്യം ഭവ്യതയോടെ സംസാരിച്ച ഇയാള്‍ പിന്നീട് തന്റെ അച്ഛനും അമ്മയ്ക്കും തെറി വിളിച്ചെന്നും സ്വാമി പറഞ്ഞു.
ഏക സിവില്‍കോഡ് വിഷയത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച അവകാശ സംരക്ഷണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സ്വാമി വിമര്‍ശനമുന്നയിച്ചത്. ഗുജറാത്തില്‍ നിന്നുള്ള തലയ്ക്ക് വെളിവില്ലാത്തവനാണ് ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്നതെന്നായിരുന്നു സ്വാമി പറഞ്ഞത്. എന്നാല്‍ സ്വാമിയുടെ ഈ പരാമര്‍ശത്തെ വേദിയിലുണ്ടായിരുന്ന കാന്തപുരം ഇടപെട്ട് തിരുത്തിച്ചതും ചര്‍ച്ചാവിഷയമായിരുന്നു.

ആദ്യം വിനയത്തോടെ സംസാരിച്ചു...
ആലുവയില്‍ നിന്ന് ശ്യാംകൃഷ്ണന്‍ എന്ന് വിളിച്ച് പരിചയപ്പെടുത്തിയ വ്യക്തിയാണ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞത്. ഇയാള്‍ ആദ്യം വിനയത്തോടെയാണ് സംസാരിച്ച് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

വിമര്‍ശിച്ചാല്‍ കൊല്ലുമെന്ന് ഭീഷണി...
വിനയത്തോടെ സംസാരിച്ച ശേഷം ഇയാള്‍ തന്റെ അച്ഛനും അമ്മയ്ക്കും നേരെ തെറി വിളിച്ചെന്നും, മോദിയെ വിമര്‍ശിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വാമി പറഞ്ഞു.

തലയ്ക്ക് വെളിവില്ലാത്തവനാണ് പ്രധാനമന്ത്രി...
ഗുജറാത്തില്‍ നിന്നുള്ള തലയ്ക്ക് വെളിവില്ലാത്തവനാണ് ഇപ്പോള്‍ രാജ്യത്തെ പ്രധാനമന്ത്രിയെന്നായിരുന്നു സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പ്രസംഗത്തിനിടെ പറഞ്ഞത്.

തന്റെ നാവു കൊണ്ട് ആ പേര് പറയില്ല...
പ്രധാനമന്ത്രിയെയാണ് സ്വാമി വിമര്‍ശിച്ചതെങ്കിലും തന്റെ നാവ് കൊണ്ട് ആ പേര് ഉച്ചരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആ പേര് പറഞ്ഞ് എന്തിനാണ് തന്റെ നാവ് നാശമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഏക സിവില്‍ കോഡിനെതിരെയുള്ള സമ്മേളനത്തില്‍..
ഏക സിവില്‍കോഡിനെതിരെ കോഴിക്കോട് സംഘടിപ്പിച്ച അവകാശ സംരക്ഷണ സമ്മേളനത്തിലെ ആശംസ പ്രസംഗത്തിനിടെയാണ് സ്വാമി മോദിയെ ഇത്തരത്തില്‍ വിമര്‍ശിച്ചത്.

സ്വാമിയെ കാന്തപുരം തിരുത്തി...
മോദിയെ തലയക്ക് വെളിവില്ലാത്തവനെന്ന് വിശേഷിപ്പിക്കുന്നത് സ്വാമി ആവര്‍ത്തിച്ചപ്പോഴാണ് വേദിയിലുണ്ടായിരുന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ ഇടപെട്ട് സ്വാമിയെ തിരുത്തിച്ചത്.

ആ പ്രയോഗം തന്റെ നിഘണ്ടുവില്‍ സൂക്ഷിക്കും...
അങ്ങനെ വിശേഷിപ്പിച്ചതില്‍ നിങ്ങള്‍ക്ക് വിഷമുമുണ്ടായെങ്കില്‍ ആ പ്രയോഗം താന്‍ ഈ വേദിയില്‍ വെച്ച് തന്നെ പിന്‍വലിക്കുന്നതായും, എന്നാല്‍ വേറെ എവിടെയെങ്കിലും ഉപയോഗിക്കാനായി ഇത് തന്റെ നിഘണ്ടുവില്‍ സൂക്ഷിക്കുന്നതായുമാണ് സ്വാമി പറഞ്ഞത്.












Click it and Unblock the Notifications