യുവ നടൻ ഷെയ്ൻ നിഗത്തിന് വധഭീഷണി; നിർമ്മാതാവ് ജോബി ജോർജിനെതിരെ പരാതിയുമായി താരം!

കൊച്ചി: യുവ നടൻ ഷെയ്ൻ നിഗത്തിനെതിരെ വധഭീഷണിയെന്ന് പരാതി. ഗുഡ്വില്‍ എന്‍റര്‍ടെയ്മെന്‍റ് ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ൻ നിഗം. ഈ ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് ചിത്രത്തിന്റെ നിർമ്മാതാവ് ജോബി ജോർജ് വധഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. നടൻ ലൈവിൽ വന്നാണ് വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കിയത്.

സുഹൃത്തുക്കൾ ലൈവിൽ പോകരുതെന്ന് പറഞ്ഞെങ്കിലും തനിക്ക് ഇത് എല്ലാവരോടും പറയാതിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് ഷൈൻ ലൈവിൽ വന്നതും കാര്യങ്ങൾ വെളിപ്പെടുത്തിയതും. താര സംഘടനയായ അമ്മയ്ക്ക് പരാതി നൽകിയിട്ടുണ്ട്. അമ്മ പ്രൊഡ്യുസർ അസോസിയേഷനിൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് വിവരം. മറുപടിയുമായി പ്രൊഡ്യുസറും രംഗത്ത് എത്തിയിട്ടുണ്ട്.

സത്യം എന്റെ കൂടെയെന്ന് ജോബി ജോർ‌ജ്

സത്യം എന്റെ കൂടെയെന്ന് ജോബി ജോർ‌ജ്

സ്നേഹിതരെ കഴിഞ്ഞ ആറു ദിവസം ആയി പനിപിടിച്ചു കിടപ്പിലായിരുന്നു.. ഇന്നാണ് ഒന്ന് പുറത്ത് ഇറങ്ങിയത്, നിങ്ങൾ കേൾക്കുന്നത് ഒന്നും ശരിയല്ല എന്ന് മാത്രം ഇപ്പോൾ പറയുന്നു. ഞാൻ അംഗമായ അസോസിയേഷൻ നാളെ ഒരു തീരുമാനം പറയുന്ന വരെ ഞാൻ ഒന്നും പറയില്ല. സത്യം എന്നോടൊപ്പം ആണ് എന്നാണ് ജോബി ജോർജ് മറുപടിയായി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്

പ്രതിഫലം കൂട്ടിചോദിച്ചെന്ന് നിർമ്മാതാവ്

പ്രതിഫലം കൂട്ടിചോദിച്ചെന്ന് നിർമ്മാതാവ്


ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നത്. 4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയിൽ. ഇതിന്‍റെ ബാക്കി ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 30 ലക്ഷം ഷെയ്ന്‍ നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഷെയ്ന്‍ കാരണം ചിത്രത്തിലെ നായികയുടെ പഠിപ്പ് മുടങ്ങിയെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറയുന്നു..

പ്രശ്നം മുടി മുറിച്ചത്

പ്രശ്നം മുടി മുറിച്ചത്

ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്, ഇത് 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ച് സന്തോഷത്തോടെയാണ് ആ സെറ്റില്‍ നിന്നും അടുത്ത പടമായ കുര്‍ബാനിയുടെ സെറ്റിലേക്ക് പോയത്. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാങ്കുളത്താണ് നടക്കുന്നു. . ഈ രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഞാന്‍ വരുന്നത്. വെയിലിനായി, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാല്‍ കുര്‍ബാനി മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി. ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയില്‍ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് എനിക്കെതിരെ വധ ഭീഷണി മുഴക്കുകയാണെന്ന് യുവ നടൻ ഷെയ്ൻ നിഗം പറയുന്നു.

സംവിധായകന് പരാതിയില്ല...

സംവിധായകന് പരാതിയില്ല...

നവംബര്‍ 15ന് ശേഷമാണ് വെയിലിന്‍റെ അടുത്ത ഷെഡ്യൂള്‍. അപ്പോഴത്തേക്കും പരിഹരിക്കാവുന്ന ഒരു ഗെറ്റപ്പ് ചെയ്ഞ്ചിന്റെ പേരിൽ തനിക്കെതിരെ നിർമ്മാതാവ് നടത്തുന്ന ആക്ഷേപവും ഭീഷണിയും എന്നെ ഏറെ ഭയപ്പെടുത്തുന്നുണ്ടെന്നും ഷെയ്ൻ പറയുന്നു. വെയില്‍ സംവിധായകന് പോലും തന്‍റെ ഗെറ്റപ്പ് ചെയ്ഞ്ചില്‍ പരാതിയില്ല. അപ്പോഴാണ് ജോബി ഭീഷണി മുഴക്കുന്നത്. ഇതിനെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഷെയ്ൻ പറയുന്നു.

ഫാൻസ് ഏറ്റെടുത്തു...


ജോബി ജോർജ് ഷൈൻ നിഗമിനോടും കുര്‍ബാനിയുടെ നിർമ്മാതാവിനോടും വളരെ മോശമായി പെരുമാറുന്ന ഓഡിയോ ക്ലിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഷെയ്ൻ നിഗം ഫോസ്ബുകത്ക് ലൈവ് വന്നതിന് ശേഷം. സംഭവം താരത്തിന്റെ കൈയ്യിൽ നിന്നും കൈവിട്ടു പോയിരിക്കുകയാണ്. ഫാൻസ്കാർ ഏറ്റെടുത്ത പോലെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഷെയ്ൻ നിഗത്തിനെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്.

കാശിറക്കുന്നവനേ അതിന്റെ ദണ്ണമറിയൂ...

ഒരു സിനിമക്ക് വേണ്ടി ചെയ്ത ഹെയര്‍ സ്റ്റൈല്‍ ആ സിനിമ പൂര്‍ത്തിയാവാതെ മാറ്റിയേച്ചും നിര്‍മ്മാതാവിനെ കുറ്റക്കാരനാക്കുന്നോ...?? എന്ന രീതിയിലുള്ള ആരോുണങ്ങൾ ഷെയ്ൻ നിഗത്തിനെതിരെ ഉയരുന്നുണ്ട്. മുടി വെട്ടിമാറ്റിയെന്ന ചെറിയൊരൊറ്റ കാരണം കൊണ്ട് ഇനിയെത്ര ദിവസം ആ സിനിമ മാറ്റി വെക്കേണ്ടി വരുമെന്നറിയോ..??
കാശ് മുടക്കി സിനിമയെടുക്കുന്നവന് അതെത്ര നഷ്ടമുണ്ടാക്കുമെന്നറിയോ...??
നിന്റെ മുടി വളരുന്നത് വരെ മറ്റു ആര്‍ട്ടിസ്റ്റുകള്‍ കാത്തിരിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് എന്തെന്നറിയോ...?? വെറുതെ അബീക്കാടെ പേര് കളങ്കപ്പെടുത്താന്‍ നിക്കാതെ വേറെ വല്ല പണിക്കും പോടെര്‍ക്കാ......!!
കാശ് മുടക്കുന്നവനേ അതിന്റെ ദണ്ണമറിയൂ.....!! എന്ന രീതിയിലും സോഷ്യൽ മീഡിയയിൽ കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+