കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപ നിശാന്തിനുനേരേ വധഭീഷണി: ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍, അറസ്റ്റിലായത് ഐടി സെല്ലിലെ പ്രധാനി!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനുനേരേ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി ബിജു നായരെ ഐപിസി 506 അനുസരിച്ചാണ് അറസ്റ്റ് ചെയ്തത്. ബിജെപി ഐടി സെല്‍ സംഘത്തിലെ പ്രമുഖനാണ് ഇയാളെന്നു പോലീസ് പറഞ്ഞു.

ഇതേകേസില്‍ മുമ്പു നാലുപേര്‍ പിടിയിലായിരുന്നു. തിരുവനന്തപുരത്തുനിന്നു ചോദ്യംചെയ്യാന്‍ വിളിച്ചു വരുത്തിയശേഷമാണ് അറസ്റ്റ്. പിന്നീട് ഇയാള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്നു ജാമ്യം നല്‍കി. രമേഷ്‌കുമാര്‍ നായര്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നാണു ദീപയ്‌ക്കെതിരേ ആദ്യം മുറവിളിയുയര്‍ന്നത്. ഇതിനു ബിജുനായര്‍ ഇട്ട കമന്റാണ് പരാതിക്കാധാരം. കേസില്‍ രമേഷ്‌കുമാര്‍ നായരേയും അറസ്റ്റുചെയ്യാനാണ് പോലീസിന്റെ തീരുമാനം.

bjpactivist-1

ദീപയുടെ ഫോണ്‍ നമ്പര്‍ അശ്ലീല ചുവയുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്തശേഷം ഫോണ്‍ വിളിക്കാന്‍ മറ്റുള്ളവരോടു നിര്‍ദേശിക്കുകയായിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് അറസ്റ്റിലായത്. ബിജെപിയുടെ മുന്‍നിര പ്രവര്‍ത്തകനായ മാള സ്വദേശി അനൂപും നേരത്തെ പിടിയിലായിരുന്നു. ദീപയെ മാനസികമായി തളര്‍ത്തുന്നതിനാണ് നമ്പര്‍ പോസ്റ്റ് ചെയ്തത്.

deepa3-

എംഎഫ് ഹുസൈന്റെ ചിത്രം കോളജ് കാമ്പസില്‍ വരച്ചതിനെ ദീപ അനുകൂലിച്ചതാണ് എതിര്‍പ്പിനു കാരണം. ചിത്രത്തിനെതിരേ സംഘപരിവാര്‍ കര്‍ക്കശ നിലപാടെടുത്തിരുന്നു. നഗ്നയായ സ്ത്രീയുടെ ശരീരത്തില്‍ ദീപയുടെ മുഖംചേര്‍ത്തുവെച്ച് ഇതും ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്ന മട്ടിലായിരുന്നു പ്രചാരണം. ഇതിനെതിരേ ദീപ പോലീസില്‍ പരാതി നല്‍കി. കത്‌വയിലെ പീഡനവുമായി ബന്ധപ്പെട്ട് ദീപക് ശങ്കരനാരായണന്‍ ഇട്ട പോസ്റ്റ് ദീപ പകര്‍ത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് അവര്‍ക്കു നേരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. നേരത്തെ അറസ്റ്റിലായ മൂന്നു പ്രതികളെ ദീപ നിശാന്തിനു മുന്നില്‍വച്ചു പോലീസ് മര്‍ദിച്ചെന്നും ആക്ഷേപമുണ്ട്. ഇതിനെതിരേ അനൂപ് മജിസ്‌ട്രേറ്റ് മുമ്പാകെ എസ്ഐക്കെതിരേ പരാതിയും നല്‍കിയിരുന്നു.

English summary
Death threat to college teacher-bjp activist arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X