സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ഒരു മാസത്തിനുള്ളില്‍ വധിക്കുമെന്ന് ഭീഷണി
എത്രയും വേഗം ജയരാജനെ കൊന്നുകളയാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായി ജയരാജന്റെ നീക്കങ്ങള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കയാണെന്നും കത്തില്‍ പറയുന്നുണ്ട്.
കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന് വധഭീഷണി. കണ്ണൂര്‍ ടൗണ്‍ സിഐ ഓഫിസില്‍ ലഭിച്ച കത്തില്‍ ജയരാജനെ ഒരു മാസത്തിനുള്ളില്‍ വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. കത്തിനടിയില്‍ കീപ്പര്‍ ഓഫ് ഓഡര്‍ എന്ന് രേഖപ്പെടുത്തിയതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്വേഷണത്തിനായി കത്ത് ടൗണ്‍ പോലീസിന് കൈമാറി.
ജയരാജനാണ് കണ്ണൂരിലെ അക്രമങ്ങള്‍ക്ക് കാരണമെന്ന് സിഐക്ക് ലഭിച്ച കത്തില്‍ ആരോപിക്കുന്നു. ജയരാജന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. എത്രയും വേഗം ജയരാജനെ കൊന്നുകളയാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായി ജയരാജന്റെ നീക്കങ്ങള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കയാണെന്നും കത്തില്‍ പറയുന്നുണ്ട്.

സ്ഥലവും സമയവും ഒത്തുകിട്ടിയാല്‍ ഒരു മാസത്തിനകം കൃത്യം നടത്തിയിരിക്കും. ജയരാജന്റെ സെക്യൂരിറ്റി ഒഴിവാക്കുന്നതാണ് നല്ലത്. പൊതുയോഗങ്ങളിലും മറ്റുമായി ജയരാജന്‍ പങ്കെടുക്കുന്ന സ്ഥലങ്ങളിലും പോലീസ് വിട്ടുനില്‍ക്കണം. അല്ലെങ്കില്‍ പോലീസുകാര്‍ക്കും അപായമുണ്ടാകാമെന്നും കത്തില്‍ പറയുന്നു.
ക്രിമിനല്‍ ഗൂഢാലോചന(ഐപിസി 120ബി), ഭീഷണിപ്പെടുത്തല്‍(ഐപിസി 506(1)) വകുപ്പുകള്‍ പ്രകാരമാണ് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. വധഭീഷണിയെത്തുടര്‍ന്ന് ജയരാജന് മതിയായ സുരക്ഷ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ആര്‍എസ്എസ് വധശ്രമത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് പി ജയരാജന്‍.












Click it and Unblock the Notifications