Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമം ലംഘിച്ചത് ചോദ്യം ചെയ്തപ്പോൾ തല്ലി; എംപി തടഞ്ഞില്ല, രമ്യാ ഹരിദാസിനെതിരെ യുവാവ്

പാലക്കാട്: ലോക്ക്ഡൗണ്‍ ലംഘിച്ച് ഹോട്ടലിലെത്തിയ സംഭവം പുറത്തുവിട്ടതോടെ കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ഭീഷണിയുണ്ടെന്ന് ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എംപി തന്നെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നത് ശരിയല്ലെന്നും അതുകൊണ്ടാണ് ഈ സംഭവം തങ്ങൾ ചോദ്യം ചെയ്തതെന്നുമാണ് യുവാവ് യൂട്യൂബ് ചാനലിൽ വ്യക്തമാക്കിയിട്ടുള്ളത്. പാലക്കാട് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന യുവാവാണ് സംഭവം ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുള്ളത്.

1


ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ട ശേഷം തങ്ങളെ അപായപ്പെടുത്തുമെന്ന തരത്തിൽ ഭീഷണി ഉയർന്നുവന്നിട്ടുണ്ടെന്നും സംഭവ സ്ഥലത്ത് വെച്ച് തന്നെ കോൺഗ്രസ് പ്രവർത്തകർ തന്റെ വാഹനത്തിന്റെ ചിത്രം പകർത്തിയെന്നും യുവാക്കൾ പറയുന്നു. കോണ്‍ഗ്രസുകാര്‍ അപായപ്പെടുത്തുമെന്ന് പേടിക്കുന്നതായും എംപിക്കും സംഘത്തിനും ഇവിടെ പ്രത്യേകനിയമങ്ങളാണെന്നും യുവാവ് ആരോപിക്കുന്നു. സംഭവത്തിൽ പോലീസിനെ സമീപിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും യുവാവ് കൂട്ടിച്ചേർത്തു.

2

ഞായറാഴ്ച ഉച്ചയ്ക്കാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും കോണ്‍ഗ്രസ് നേതാക്കളും പാലക്കാട് കല്‍മണ്ഡപത്തുള്ള സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. എംപിയുടെ വാഹനം ഹോട്ടലിന് പുറത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവത്തെക്കുറിച്ച് അറിയാൻ യുവാവ് ഹോട്ടല്‍ അധികൃതരെ സമീപിക്കുന്നത്. എന്നാൽ അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് മറുപടിയാണ് ലഭിച്ചതെന്നും കൽമണ്ഡപം സ്വദേശിയായ സനൂബ് പറയുന്നു.

3

ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്ന ബോര്‍ഡ് വച്ച ഹോട്ടലിനുള്ളിൽ എംപിയെ ഇരുത്തി കഴിപ്പിച്ചതിനെ ചോദ്യം ചെയ്താണ് യുവാക്കളെത്തിയത്. ഇതിനെയാണ് യുവാവ് ഹോട്ടല്‍ അധികൃതരോടും ചോദ്യം ചെയ്തത്. എന്നാൽ ഇതിനോട് നമുക്കൊന്നും പറയാന്‍ പറ്റില്ല എന്ന മറുപടിയാണ് ഹോട്ടൽ ജീവനക്കാര്‍ നല്‍കിയത്. ഇതോടെയാണ് താൻ സംസാരിക്കാമെന്ന് പറഞ്ഞ് യുവാവ് ഹോട്ടലിനുള്ളിലേക്ക് കയറി രമ്യ ഹരിദാസ് എംപി അടക്കമുള്ളവരോട് സംസാരിച്ചത്.

4

യുവാവിനോട് തുടക്കത്തില്‍ പ്രതികരിക്കാതിരുന്നെങ്കിലും താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന മറുപടിയാണ് രമ്യ ഹരിദാസ് നല്‍കിയത്. പാര്‍സല്‍ വാങ്ങാന്‍ വരുന്നവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരിച്ചു ചോദിച്ചു. താൻ എംപിയായതുകൊണ്ട് അകത്തിരിക്കാൻ പറഞ്ഞതാണെന്ന വാക്കുകളോടെ അവർ പുറത്തുള്ള വാഹനത്തിലേക്ക് പോകുകയായിരുന്നു. ഇതിനിടെ കഴിക്കാൻ വന്നതല്ല പാഴ്സൽ വാങ്ങാൻ വന്നതാണെന്നും കുറച്ചധികം പാഴ്സൽ വേണമെന്നും എംപി പറയുന്നുണ്ട്. അതേ സമയം ഇവർ ഇരുന്ന മേശയ്ക്ക് സമീപത്തിരുന്ന് ചിലർ ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

5

ഈ സമയത്താണ് രമ്യക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് എംപിയെ ചോദ്യം ചെയ്തെത്തിയ യുവാവിനെയും സുഹൃത്തിനെയും മര്‍ദിക്കുന്നത്. നിയമലംഘനം ചിത്രീകരിച്ച മൊബൈൽ ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചിരുന്നു. സംഭവത്തിൽ ഇടപെട്ട് സംസാരിച്ച യുവാവിന് നേരെ വധഭീഷണി മുഴക്കിയ സംഘം വാഹനത്തിന്റെ ഫോട്ടോയും എടുത്ത ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് നിന്ന് പോയത്. പരിക്കേറ്റ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനിടെ യുവാവിനൊപ്പമുണ്ടായിരുന്ന മറ്റൊരു ഡെലിവറി ബോയിയെയും സംഘം കയ്യേറ്റം ചെയ്യുന്നുണ്ട്. എന്നാൽ എംപി കാറിലിരിക്കെ തങ്ങളെ മർദ്ദിക്കുമ്പോൾ എംപി പ്രതികരിച്ചില്ലെന്നും യുവാവ് പറയുന്നുണ്ട്.

6

സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ലോക്ക്ഡൌൺ പ്രാബല്യത്തിലുണ്ടെന്നിരിക്കെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഹോട്ടലിനെതിരെ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ യുവാക്കള്‍ തന്റെ കൈയില്‍ കയറി പിടിച്ചെന്നും അതുകൊണ്ടാണ് കയ്യേറ്റം ചെയ്തതെന്നുമാണ് രമ്യാ ഹരിദാസിന്റെ പ്രതികരണം. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും എംപി പ്രതികരിച്ചിരുന്നു.

7


പാലക്കാട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ രമ്യക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ജില്ലയിൽ ഇന്ന് 1552 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രതിദിന കൊവിഡ് കണക്ക് ചൂണ്ടിക്കാണിച്ചാണ് എംപിയ്ക്കെതിരായ വിമർശനം. രമ്യ ഹരിദാസിനൊപ്പം വിടി ബല്‍റാമിനെതിരെയും വിമർശനം ഉയരുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+