ശ്രീബുദ്ധന്റെ രൂപമുള്ള ലോക്കറ്റ് ധരിച്ചതിന് യുവാവിന് വധഭീഷണി, എസ്പിക്ക് പരാതി,
മലപ്പുറം: ശ്രീബുദ്ധന്റെ രൂപമുള്ള ലോക്കറ്റോടുകൂടിയ മാല അണിഞ്ഞതിന് യുവാവിന് വധഭീഷണിയെന്ന് പരാതി. മലപ്പുറം തിരൂരങ്ങാടി കരുവാങ്കല്ല് സ്വദേശി മന്‍സൂറിനാണ് സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മന്‍സൂര്‍തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. കരുവാങ്കല്ല് സ്വദേശിയും വര്‍ക്ക് ഷോപ്പ് ജീവനക്കാരനുമായ ലത്തീഫ് എന്ന വ്യക്തിയാണ് സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ ഭീഷണി മുഴക്കിയതെന്നാണ് മന്‍സൂര്‍ പരാതിയില്‍ പറയുന്നത്.

തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ലത്തീഫിന്റെ ശബ്ദ സന്ദേശം സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും തന്റെ ജീവന് സംരക്ഷണം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ബുദ്ധന്റെ രൂപമുള്ള ലോക്കറ്റ് ധരിക്കല്‍ എന്റെ വ്യക്തിസ്വാതന്ത്ര്യമാണെന്നും ഇത് തടയിടാന്‍ ആരും ശ്രമിക്കേണ്ടെന്നും മന്‍സൂര്‍ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications