കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിൽ നിന്ന് പിണറായി വിജയന് നേർക്ക് വധഭീഷണി.. ആയുസ് ഒരു ദിവസം മാത്രമെന്ന്!!

Google Oneindia Malayalam News

Recommended Video

cmsvideo
ഒരു ദിവസത്തിനകം പിണറായി വിജയനെ വധിക്കും ഭീഷണിയുമായി ഫോൺകോൾ | Oneindia Malayalam

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെ വധഭീഷണിയുണ്ടാകുന്നത് പുതിയ കാര്യമല്ല. മുഖ്യമന്ത്രി പിണറായി വിജയന് നേര്‍ക്ക് പലതവണ അജ്ഞാതരില്‍ നിന്നും വധഭീഷണി ഉണ്ടായിട്ടുണ്ട്. പിണറായി വിജയന്റെ തലവെട്ടുന്നവര്‍ക്ക് ഇനാം വരെ ബിജെപിക്കാരന്‍ പ്രഖ്യാപിച്ച സംഭവം ഉണ്ടായിട്ടുണ്ട്.

പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍ രാജ്യമെമ്പാടും അദ്ദേഹത്തിന്റെ മരണം ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്ന് മനസ്സിലാക്കി തരുന്നതാണ്. സ്വന്തം നാടായ കണ്ണൂരില്‍ നിന്ന് തന്നെ പിണറായി വിജയന് നേര്‍ക്ക് കൊലവിളി മുഴങ്ങിയിരിക്കുന്നു.

പിണറായിയുടെ മരണം കാത്ത്

പിണറായിയുടെ മരണം കാത്ത്

പതിവ് ആരോഗ്യ പരിശോധനകള്‍ക്ക് വേണ്ടി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം. പിണറായി വേഗം മരിച്ചാല്‍ മതിയെന്ന തരത്തിലാണ് എതിര്‍പാര്‍ട്ടികളിലെ പലരും സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചത്. ഇത് തന്നെ രാജ്യമെമ്പാടും പിണറായി വിജയന് എത്രമാത്രം ശത്രുക്കളുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ്.

മുഖ്യമന്ത്രിക്ക് വധഭീഷണി

മുഖ്യമന്ത്രിക്ക് വധഭീഷണി

ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആണ് പിണറായിക്ക് നേരെ വധഭീഷണി വന്നത്. ഒരു ദിവസത്തിനകം പിണറായി വിജയനെ വധിക്കും എന്നായിരുന്നു ആ ഭീഷണി. ശനിയാഴ്ച ഉച്ചയോടെയാണ് ഭീഷണി സന്ദേശം എത്തിയത്.

ജയരാജന്റെ ഫോണിലേക്ക്

ജയരാജന്റെ ഫോണിലേക്ക്

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഫോണിലേക്കാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി എത്തിയത്. ഇതേത്തുടര്‍ന്ന് പി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയും ബന്ധപ്പെട്ട് വിവരം അറിയിച്ചു.

സുരക്ഷ ശക്തമാക്കി

സുരക്ഷ ശക്തമാക്കി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും പി ജയരാജന്‍ വിവരം അറിയിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ പോലീസ് സേന ശക്തമാക്കി. ഫോണ്‍ കോളിനെക്കുറിച്ച് വിശദമായ അന്വേഷണത്തിന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു.

പ്രതി പിടിയിലെന്ന് സൂചന

പ്രതി പിടിയിലെന്ന് സൂചന

വധഭീഷണി മുഴക്കിയ ആളെ പോലീസ് പിടികൂടിയിട്ടുണ്ട് എന്നാണ് സൂചന. ഇയാള്‍ ആരാണ് എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

 ഭീഷണി കണ്ണൂരിൽ നിന്ന്

ഭീഷണി കണ്ണൂരിൽ നിന്ന്

മുഖ്യമന്ത്രിക്ക് വധഭീഷണി എത്തിയത് കണ്ണൂരില്‍ നിന്നാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഹൈടെക് സെല്ലിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത് എന്നാണ് അറിയുന്നത്.

മുഖ്യമന്ത്രി തിരിച്ചെത്തി

മുഖ്യമന്ത്രി തിരിച്ചെത്തി

അപ്പോളോ ആശുപത്രിയില്‍ തമിഴ്‌നാട് ക്യൂബ്രാഞ്ചാണ് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയത്. രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നായിരുന്നു അത്. ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തി.

പോലീസ് അന്വേഷിക്കുന്നു

പോലീസ് അന്വേഷിക്കുന്നു

മുഖ്യമന്ത്രി തിരികെ എത്തുന്നതിന് മുന്‍പ് തന്നെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സുരക്ഷ ശക്തമാക്കിയിരുന്നു. എകെജി സെന്ററിനും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉണ്ടായത് പോലീസ് ഗൗരവത്തോടെ അന്വേഷിക്കുന്നുണ്ടെന്ന് എംവി ജയരാജന്‍ വ്യക്തമാക്കി.

ശ്രീദേവിയുടെ മൃതദേഹത്തിന് അരികെയും ഫാഷൻ പരേഡ്! ബോളിവുഡ് താരങ്ങൾക്ക് പൊങ്കാലശ്രീദേവിയുടെ മൃതദേഹത്തിന് അരികെയും ഫാഷൻ പരേഡ്! ബോളിവുഡ് താരങ്ങൾക്ക് പൊങ്കാല

തുറന്ന് കിടന്ന വാതിൽ.. കൈകാലുകൾ ഒന്നനക്കാതെ മരണം! ബോണി കപൂർ ആദ്യമായി വെളിപ്പെടുത്തുന്നു!തുറന്ന് കിടന്ന വാതിൽ.. കൈകാലുകൾ ഒന്നനക്കാതെ മരണം! ബോണി കപൂർ ആദ്യമായി വെളിപ്പെടുത്തുന്നു!

പൊരിച്ച മീൻ കിട്ടാത്തത് കൊണ്ട് മെയിലിസ്റ്റായി! റിമ കല്ലിങ്കലിനെ പരിഹസിച്ച് അവാർഡ് നിശപൊരിച്ച മീൻ കിട്ടാത്തത് കൊണ്ട് മെയിലിസ്റ്റായി! റിമ കല്ലിങ്കലിനെ പരിഹസിച്ച് അവാർഡ് നിശ

English summary
Death threat to Chief Minister Pinarayi Vijayan from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X