പ്രമുഖ യുക്തിവാദി ഇഎ ജബ്ബാറിന് ഐസിസിന്റെ വധഭീഷണി
മലപ്പുറം: കേരളത്തിലെ അറിയപ്പെടുന്ന് യുക്തിവാദികളില്‍ ഒരാളും ഇസ്ലാം വിമര്‍ശകനും ആയ ഇഎ ജബ്ബാറിന് ഐസിസിന്റെ വധഭീഷണി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
ഐസിസ് അനുകൂല ബ്ലോഗിലൂടെയാണ് ഇഎ ജബ്ബാറിനെ വധിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളത്. ഐസിസിനെ അനുകൂലിയ്ക്കുന്ന മുഹാജിറന് എന്ന ബ്ലോഗിലാണ് ഭീഷണി പ്രത്യക്ഷപ്പെട്ടത്.

ഐസിസ് അനുകൂല ലേഖനങ്ങളുടെ പേരില്‍ നേരത്തേയും വിവാദത്തിലായ ബ്ലോഗ് ആണ് മുഹാജിറുന്‍. എന്നാല്‍ ഈ ബ്ലോഗ് ഇപ്പോഴും സജീവമാണ്. ഇഎ ജബ്ബാര്‍ പരാതി നല്‍കിയതിനെ പരിഹസിച്ചുകൊണ്ട് ബ്ലോഗില്‍ വീണ്ടും ലേഖനം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
'വഴിമുട്ടിയ ജിഹാദ്, വഴികാട്ടാന്‍ ജബ്രകള്‍' എന്ന പേരിലാണ് പുതിയ ലേഖനം പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയെ യഥാര്‍ത്ഥ മുസ്ലീമിന് ഒരിക്കലും അംഗീകരിയ്ക്കാന്‍ കഴിയില്ലെന്ന് ബ്ലോഗില്‍ പറയുന്നു. അങ്ങനെയുളളവരെ പോലും ഭരണ ഘടന സംരക്ഷിയ്ക്കും എന്നതില്‍ സന്തോഷമുണ്ടെന്നും പറയുന്നുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കില്‍ എന്തിനാണ് പരാതി കൊടുത്തത് എന്ന് ലേഖനത്തില്‍ ചോദിയ്ക്കുന്നു. വധഭീഷണി എന്ന കുറ്റം മാത്രമേ ചുമത്തുന്നുള്ളിു എങ്കില്‍ സന്തോഷം എന്നും ബ്ലോഗില്‍ പറയുന്നുണ്ട്.
ഇഎ ജബ്ബാറിന് മാത്രമല്ല വധി ഭീഷണി, സോഷ്യല്‍ മീഡിയയിലെ സ്വതന്ത്ര ചിന്തകര്‍ക്കും ഉണ്ട്. തനിയ്ക്കും സുഹൃത്തുക്കള്‍ക്കും സംരക്ഷം വേണം എന്ന് ആവശ്യപ്പെട്ടാണ് ഇഎ ജബ്ബാര്‍ പരാതി നല്‍കിയിട്ടുള്ളത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications