അരുവിക്കരയില്‍ പ്രചാരണത്തിന് പോയ സിനിമാനടന് വധഭീഷണി
അരുവിക്കര: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സിനിമാ താരങ്ങള്‍ രംഗത്തിറങ്ങുന്നത് ഒരു പുതുമയൊന്നും അല്ല. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി എം വിജയകുമാറിന് വേണ്ടി കെപിഎസി ലളിതയും, മുകേഷും, മധുപാലും, ശ്രീകുമാറും, അനൂപ് ചന്ദ്രനും ഒക്കെ അടങ്ങുന്ന വന്‍ നിരയാണ് രംഗത്തുള്ളത്.
എന്നാല്‍ പ്രമുഖര്‍ പ്രചാരണത്തിനെത്തുമ്പോള്‍ അവരെ ഭീഷണിപ്പെടുത്താന്‍ ഒരു സംഘം രംഗത്തിറങ്ങിയാല്‍ എങ്ങനെയിരിയ്ക്കും. അതാണിപ്പോള്‍ അരുവിക്കരയില്‍ സംഭവിച്ചിരിയ്ക്കുന്നത്.

സിപിഎമ്മിന് വേണ്ടി പ്രചാരണത്തിനിറങ്ങിയ സിനിമാതാരം ശ്രീകുമാറിനാണ് വധഭീഷണി. സിപിഎമ്മിന്റെ യോഗങ്ങളില്‍ പ്രസംഗിച്ചാല്‍ ശരിപ്പെടുത്തും എന്നാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതത്രെ.
നടന്‍, സിനിമയില്‍ അഭിനയിച്ചാല്‍ മാത്രം മതി, കലാകാരന്‍ കക്ഷി ചേരരുത് തുടങ്ങിയ ഉപദേശങ്ങളും ഉണ്ടായിരുന്നത്രെ. എന്തായാലും ശ്രീകുമാര്‍ ഈ ഭീഷണിയെ വിലവയ്ക്കുന്നില്ല. കഴിഞ്ഞ ദിവസവും ഇദ്ദേഹം എല്‍ഡിഎഫിന്റെ പ്രചാരണ യോഗങ്ങളില്‍ പ്രസംഗിച്ചിരുന്നു.
ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ ഉദ്ഘാടനച്ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ച സിനിമ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ശ്രീകുമാര്‍. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സിനിമ താരങ്ങള്‍ അരുവിക്കരയില്‍ പ്രചാരണത്തിനിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications