Get Updates
Get notified of breaking news, exclusive insights, and must-see stories!

പശുവിനെ മാത്രമല്ല, സുരേന്ദ്രനെ കൊല്ലാനും ആളുണ്ട്..!! കെ സുരേന്ദ്രന് ഗൾഫിൽ നിന്നും വധഭീഷണി..!!

വൈപ്പിന്‍: കേരളത്തിലും പശുവിനെ കൊല്ലാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന് വധഭീഷണി. സുരേന്ദ്രന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവമോര്‍ച്ച നേതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഗള്‍ഫില്‍ നിന്നും മലയാളിയായ ഒരാളാണ് വാട്‌സ്ആപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഗള്‍ഫ് മലയാളിയും എറണാകുളം വൈപ്പിന്‍ സ്വദേശിയുമായ യുവാവിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

BJP

കെ സുരേന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷമാണ് പരാതി നല്‍കിയിരിക്കുന്നത്. പശുവിനെയല്ല, സുരേന്ദ്രനെ വരെ കൊല്ലാനുള്ള അളുകള്‍ ഇവിടെയുണ്ട് എന്ന് വീഡിയോയില്‍ യുവാവ് പറഞ്ഞതാണ് പരാതിക്കിടയാക്കിയിരിക്കുന്നത്. മാത്രമല്ല കെ സുരേന്ദ്രന്റെ മാതാപിതാക്കളെ അസഭ്യവും പറയുന്നുണ്ട് വീഡിയോയില്‍. രണ്ട് മിനുറ്റാണ് വിഡിയോയ്ക്ക് ദൈര്‍ഘ്യമുള്ളത്. ഇത് സംസ്ഥാനം വേറെയാണെന്നും ഇവിടുത്തെ യുവാക്കള്‍ വിദ്യാസമ്പന്നരാണെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.

surendran

കഴിഞ്ഞ ദിവസമാണ് മനോരമ ചാനലിന്റെ മലപ്പുറം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവാദപരിപാടിയില്‍ കെ സുരേന്ദ്രന്‍ വിവാദ പ്രസ്താവന നടത്തിയത്. മലപ്പുറത്ത് ബിജെപി ജയിച്ചാല്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന എന്‍ ശ്രീപ്രകാശിന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിനാണ് സുരേന്ദ്രന്‍ വിവാദ മറുപടി നല്‍കിയത്. കേരളത്തില്‍ പശുക്കളെ കൊല്ലാന്‍ ധൈര്യമുള്ളവരുണ്ടോ എന്ന് വെല്ലുവിളിച്ച സുരേന്ദ്രന്‍ ആരെയും അതിന് അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+