മംഗളം ലേഖകന് വധഭീഷണിയെന്ന്, റീമക്കെതിരേയും പരാതി?
കൊച്ചി: ആഷിക് അബു, റീമ കല്ലിങ്കല്‍, ഫഹദ് ഫാസില്‍ എന്നിവരില്‍ നിന്ന് കൊക്കെയ്ന്‍ കേസില്‍ തെളിവെടുക്കും എന്ന് വാര്‍ത്ത കൊടുത്ത മംഗളം ലേഖകന് നേര്‍ക്ക് വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. മംഗളം പത്രം തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫെബ്രുവരി 6 ന് രാവിലെ 11.42 നാണ് മംഗളം ലേഖകന്‍ എസ് നാരായണന് ഫോണില്‍ ഭീഷണിയെത്തിയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ആഷിക് അബുവിന്റെ ആരാധകന്‍ എന്ന് പരിയപ്പെടുത്തിയാണത്രെ ഭീഷണി മുഴക്കിയത്. ഇന്‍ര്‍നെറ്റ് കോള്‍ ആയിരുന്നു ഇതെന്നാണ് മംഗളം പറയുന്നത്.

എസ് നാരായണന്‍ എന്ന പേരില്‍ വാര്‍ത്ത എഴുതുന്നത് തിരുവനന്തപുരത്തെ ജയചന്ദ്രന്‍ എന്ന ലേഖകനാണ്. ആഷിക് അബുവിന്റേയും റീമ കല്ലിങ്കലിന്റേയും ഫേസ്ബുക്ക് പോസ്റ്റുകളില്‍ ഈ പേര് തന്നെ ആണ് ഉപയോഗിച്ചിട്ടുള്ളത്.
ഇതിനിടെ റീമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. മംഗളം ലേഖകനെ കൂട്ടിക്കൊടുപ്പുകാരന്‍ എന്ന് വിശേഷിപ്പിക്കുന്നതായിരുന്നു റീമ കല്ലിങ്കലിന്റെ പ്രതികരണം. ഇംഗ്ലീഷില്‍ ആയിരുന്നു റീമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്കില്‍ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ റീമ കല്ലിങ്കലിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് മംഗളം ലേഖകന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
തങ്ങളുടെ വാര്‍ത്തയില്‍ ആഷിക്കിനും, റീമക്കും ഫഹദിനും കൊക്കെയ്ന്‍ കേസില്‍ പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നാണ് മംഗളത്തിന്‍റെ വിശദീകരണം.












Click it and Unblock the Notifications