കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുത്താല്‍ പണി ഫേസ്ബുക്കിലും കിട്ടും;ജയരാജന് വധഭീഷണി, കേസ്

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂരിലെ സിപിഎം നേതാക്കളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഫേസ്ബുക്ക് വഴിയുള്ള ഭീഷണികളെ എങ്ങനെ നേരിടും?

മനോജ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ആഹ്ലാദം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിനിടെയാണ് ജയരാജനും മകനും എതിരെ ഫേസ്ബുക്കില്‍ കൊല വിളി...

Jayarajan Threat

ഭീഷണികള്‍ മുറുകയിപ്പോള്‍ പി ജയരാജന്‍ പരാതിയുമായി പോലീസിനെ തന്നെ സമീപിച്ചു. സജി കൃഷ്ണ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വധഭീഷണികള്‍.... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും ഡിജിപിക്കും, കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കി.

സജി കൃഷ്ണയുടെ പോസ്റ്റ് ഇങ്ങനെയാണ്....

'ജയരാജാ... അന്ന് നിന്നെ കൊല്ലാതെ വിട്ടത് ആര്‍എസ്എസിന്റെ കഴിവുകേടായി കരുതുന്നുവെങ്കില്‍ ആ ചിന്ത മാറ്റാന്‍ സംഘത്തിനറിയാം... നിന്റെ മകന്‍ മരണം യാചിക്കുന്നത് കണ്ടില്ലേ...'

മനോജിന്റെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജയിന്‍ രാജ് ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയതിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉചിതമായില്ല് എന്നാണ് ജയരാജനും വിശ്വസിക്കുന്നത്.

സജി കൃഷ്ണ എന്ന പേരില്‍ ജയരാജനെ ഭീഷണിപ്പെടുത്തിയ വ്യക്തി സമാനമായ രീതിയില്‍ വേറേയും ഭീഷണികള്‍ ഫേസ്ബുക്കില്‍ മുഴക്കിയിട്ടുണ്ട്. എന്നാല്‍ വിഷയം കേസാകുമെന്ന് കണ്ടതോടെ പോസ്റ്റുകളൊക്കെ ഡിലീറ്റ് ചെയ്യപ്പെട്ടു.

English summary
Death threat to P Jayarajan in Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X