Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശികലയെ വിമര്‍ശിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന് വധഭീഷണി; ഒതുങ്ങില്ലെന്ന് ഉണ്ണിത്താന്‍

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ രൂക്ഷമായി വിമര്‍ശിച്ച രാഡ്‌മോഹന്‍ ഉണ്ണിത്താനായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന താരം. ഉണ്ണിത്താന്‍ ശശികലയുടെ വായടപ്പിച്ചു എന്നായിരുന്നു പ്രചാരണം.

രാഷ്ട്രീയം മറന്ന് ഇടതുപക്ഷ അുഭാവികള്‍ കൂടി ഉണ്ണിത്താനെ പ്രശംസിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ പഴയ മഞ്ചേരി കഥയുമായാണ് എതിരാളികള്‍ രംഗത്ത് വന്നത്. എന്നാല്‍ ഇപ്പോള്‍ സംഭവങ്ങള്‍ അതിനും അപ്പുറത്തേയ്ക്ക് പോയിരിയ്ക്കുന്നു.

ശശികല അനുകൂലികള്‍ തന്നെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കുന്നു എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇപ്പോള്‍ പറയുന്നത്. അനുയായികള്‍ക്ക് ഫോണ്‍ നമ്പര്‍ കൊടുത്ത് ശശികല തന്നെയാണ് ഭീഷണിയ്ക്ക് പിന്നിലെന്നും ഉണ്ണിത്താന്‍ ആരോപിയ്ക്കുന്നു.

റിപ്പോര്‍ട്ടറിലെ ചര്‍ച്ച

റിപ്പോര്‍ട്ടറിലെ ചര്‍ച്ച

കേരള വര്‍മ കോളേജിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ആയിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശശികലയുടെ പ്രസംഗത്തെ അതിരൂക്ഷമായി വിമര്‍ശിച്ചത്. ഉണ്ണിത്താന് മറുപടിയാനുള്ള സംസ്‌കാരം തനിയ്ക്കില്ലെന്ന് മാത്രമായിരുന്നു ശശികലയുടെ പ്രതികരണം.

വധഭീഷണി

വധഭീഷണി

ഫോണ്‍ വഴിയാണ് തനിയ്ക്ക് വധഭീഷണികള്‍ ലഭിയ്ക്കുന്നതെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വെളിപ്പെടുത്തല്‍. അനുയായികള്‍ക്ക് ഫോണ്‍നമ്പര്‍ നല്‍കി ശശികല തന്നെയാണ് ഈ ഭീഷണികള്‍ക്ക് പിറകിലെന്ന് ഉണ്ണിത്താന്‍ ആരോപിയ്ക്കുന്നു.

പരിചയക്കുറവാണ് പ്രശ്‌നം

പരിചയക്കുറവാണ് പ്രശ്‌നം

ശശികലയ്ക്ക് പൊതുജനങ്ങളുമായി ഇടപെട്ട് പരിയമില്ല. അതുകൊണ്ടാണ് വിമര്‍ശനങ്ങളോട് പ്രകോപിതയായി പ്രതികരിയ്ക്കുന്നതെന്നാണ് ഉണ്ണിത്താന്റെ പക്ഷം.

 കാസറ്റ് കേട്ടു

കാസറ്റ് കേട്ടു

ശശികലയുടെ പ്രസംഗത്തിന്റെ ഒരു കാസറ്റ് അടുത്തിടെ കേട്ടു. അത് കേട്ടാല്‍ വാതരോഗം ബാധിച്ച ഹിന്ദുപോലും ചാടിയെഴുന്നേറ്റ് അന്യമതസ്ഥരെ കുത്തും- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത് ഇങ്ങനെയാണ്.

വിനയപൂര്‍വ്വം

വിനയപൂര്‍വ്വം

ശശികലയുടെ പ്രകോപനപരമായ പ്രസംഗങ്ങളെ കുറിച്ച് താന്‍ വളരെ വിനയപൂര്‍വ്വമാണ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതെന്നാണ് ഉണ്ണിത്താന്റെ വാദം.

അധ്യാപികയാണ്...

അധ്യാപികയാണ്...

ശശികല ഒരു അധ്യാപികയാണ്. അവര്‍ രാജ്യത്തോട് കൂറ് കാണിയ്ക്കണം. വര്‍ഗ്ഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ അവസാനിപ്പിയ്ക്കണം.

കുട്ടികള്‍ തെരുവില്‍ വെട്ടിക്കീറും

കുട്ടികള്‍ തെരുവില്‍ വെട്ടിക്കീറും

കുട്ടികളെ പഠിപ്പിയ്ക്കുന്ന അധ്യാപികയാണ് ശശികല. പ്രസംഗങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ അവര്‍ പഠിപ്പിയ്ക്കുന്ന കുഞ്ഞുങ്ങള്‍ നാളെ തെരുവില്‍ വെട്ടിക്കീറി മരിയ്ക്കുന്നത് കാണേണ്ടിവരുമെന്നും ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഭീഷണിയ്ക്ക് വഴങ്ങില്ല

ഭീഷണിയ്ക്ക് വഴങ്ങില്ല

തന്നെ ഭീഷണിപ്പെടിത്തിയതുകൊണ്ട് ഒരു കാര്യവും ഇല്ലെന്ന് ഉണ്ണിത്താന്‍ പറയുന്നു. ഭീഷണിയ്ക്ക് വഴങ്ങില്ല. തലശ്ശേരിയില്‍ പോലി മത്സരിച്ച ആളാണ്.

ഹിന്ദുക്കളെ വിളിച്ച് പ്രസംഗം

ഹിന്ദുക്കളെ വിളിച്ച് പ്രസംഗം

ശശികലയുടെ പ്രസംഗങ്ങളെല്ലാം ഹിന്ദുക്കളെ വിളിച്ചുകൊണ്ട് മാത്രമാണ്. എല്ലാ വിഭാഗക്കാരും ഉള്ള സ്ഥലത്ത് ഇങ്ങനെ പ്രസംഗിച്ചാല്‍ ആളുകള്‍ കൂക്കുമെന്നും ഉണ്ണിത്താന്‍ പറയുന്നു.

പ്രതികരണം

പ്രതികരണം

ഒരു ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിന് നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തനിയ്ക്ക് വധഭീഷണിയുള്ള കാര്യം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+