കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി ജയരാജനെന്ന കുറ്റവാളി ജീവിച്ചിരിക്കുന്നത് ആപത്ത്; വീണ്ടും ഐസിസിന്റെ വധഭീഷണി!!!

Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. ഐഎസ് കേരള ഡിവിഷന്റെ പേരില്‍ കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദനെ വധിക്കുമെന്നും ഭീഷണി കത്തിലുണ്ട്. പി ജയരാജനേയും പിപി സദാനന്ദനേയും നോക്കി വച്ചിട്ടുണ്ടെന്നും ഒത്തുവരുന്ന ദിവസം രണ്ടിന്റേയും മയ്യത്തെടുക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.

jayarajanp

അള്ളാഹുവിന്റെ വക്കീല്‍ വധിക്കുമെന്നാണ് സന്ദേശത്തില്‍ പറയുന്നു. .ജയരാജനെന്ന കുറ്റവാളി ഇനിയും ജീവിച്ചിരിക്കുന്നത് ആപത്താണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ചെയ്യാന്‍ അറിയാം. അള്ളാഹു എന്ന വക്കീല്‍ ഇത് നടത്തുമെന്നാണ് കത്തില്‍ പറയുന്നത്. ഇതിനുമുമ്പും പി ജയരാജന് എസിസ് കേരള ഘടകം എന്ന പേരില്‍ ഭീഷണി സന്ദേശം വന്നിരുന്നു. പച്ച മഷികൊണ്ട് എഴുതിയ കത്തായിരുന്നു ഇതിന് മുമ്പ് വന്നിരുന്നത്.

ജയരാജന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എത്രയും വേഗം ജയരാജനെ കൊന്നുകളയാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായി ജയരാജന്റെ നീക്കങ്ങള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കയാണെന്നും കത്തില്‍ പറഞ്ഞിരുന്നു. നാല് മാസത്തിനുശേഷം വീണ്ടും ഭീഷണികത്ത് വരികയായിരുന്നു.

English summary
Death threat to P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X