• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരിപ്പൂർ വിമാന അപകടത്തിൽ 19 മരണം, കോഴിക്കോട് മാത്രം 13 മരണം

കരിപ്പൂര്‍: കരിപ്പൂരിലുണ്ടായ വിമാന അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 19 പേരാണ് വിമാന അപകടത്തില്‍ മരണപ്പെട്ടിരിക്കുന്നത്. 13 പേരുടെ മൃതദേഹങ്ങള്‍ കോഴിക്കോട്ടുളള ആശുപത്രികളിലും 6 പേരുടെ മൃതദേഹങ്ങള്‍ മലപ്പുറത്തെ ആശുപത്രികളിലുമാണ് ഉളളത്. അപകടത്തില്‍ പരിക്കേറ്റ 15 പേരുടെ നില അതീവ ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമാന അപകടത്തില്‍ പൈലറ്റ് ഡിവി സാഥെ, സഹപൈലറ്റ് ആയ അഖിലേഷ് കുമാര്‍ എന്നിവര്‍ അടക്കമാണ് മരണപ്പെട്ടിരിക്കുന്നത്. 174 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്ന്. ഇതില്‍ പത്ത് കുട്ടികളുണ്ടായിരുന്നു. കൂടാതെ കാബിന്‍ ക്രൂ അംഗങ്ങളായ 6 പേരും വിമാനത്തിലുണ്ടായിരുന്നു. 123 പേരാണ് പരിക്കേറ്റ് ആശുപത്രികളിലുളളത്.

110 പേരെയാണ് കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതുവരെയുളള 18 മരണങ്ങളില്‍ 11 എണ്ണവും കോഴിക്കോട് ജില്ലയിലാണ്. 80 പേരെയാണ് മലപ്പുറം ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മലപ്പുറത്ത് ആറ് പേര്‍ മരിച്ചു. പരിക്ക് പറ്റിയവരില്‍ ചിലരുടെ സ്ഥിതി ഗുരുതരമാണെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു

പൈലറ്റിനേയും സഹ പൈലറ്റിനേയും കൂടാതെ മരണപ്പെട്ടവരുടെ വിവരങ്ങള്‍- സഹീര്‍ സയ്ദ്- തിരൂര്‍, മുഹമ്മദ് റിയാസ്- പാലക്കാട്, രാജീവന്‍-കോഴിക്കോട്, ഷറഫുദ്ദീന്‍-കോഴിക്കോട്, ശാന്ത-തിരൂര്‍, ജാനകി-ബാലുശ്ശേരി, അഫ്‌സല്‍ മുഹമ്മദ്, കെവി ലൈലാബി- എടപ്പാള്‍, മനാല്‍ അഹമ്മദ്-നാദാപുരം, സുധാ വാര്യർ

.

ചികിത്സയിലുളളവർ- നിലമ്പൂർ ചന്തക്കുന്ന് ചിറ്റങ്ങാടൻ ഷാദിയ നവൽ (30), മകൻ ആദം ഫിർദൗസ് (4), അങ്ങാടിപ്പുറം അരിപ്ര കളപ്പാട്ട്തൊട്ടി രതീഷ് (39), തിരൂർ അങ്ങാടിക്കടവത്ത് ഹനീഫയുടെ മകൾ ഫർഹാന (18), കാര്യവട്ടം ഷാഹിനയുടെ മക്കളായ സാമിൽ (6), സൈൻ (6), കൽപ്പകഞ്ചേരി കുന്നത്തേരി പറമ്പ് സജീവ് കുമാർ (46) മിംസ്: റിനീഷ്(32),അമീന ഷെറിൻ (21),ഇൻഷ,ഷഹല( 21),അഹമ്മദ്(5),മുഫീദ(30),ലൈബ(4),ഐമ,ആബിദ,അഖിലേഷ് കുമാർ, റിഹാബ്, സിയാൻ (14), സായ (12), ഷാഹിന (39), മുഹമ്മദ് ഇഷാൻ (10), ഇർഫാൻ, നസ്റീൻ,താഹിറ(46), ബിഷാൻ( 9), ആമിന, താജിന,

റിലീഫ് ആശുപത്രി: എടപ്പാള്‍ റബീഹ, കൊടുവള്ളി സൈഫുദീന്‍, പാലക്കാട് ശ്രീമണികണ്ഠന്‍, തലശേരി ഹരീന്ദ്രന്‍, വടക്കഞ്ചേരി ബഷീര്‍, നിലമ്പൂര്‍ അജ്മല്‍ റോഷന്‍, മഞ്ചേരി നിസാമുദീന്‍, തോട്ടുമുക്കം ഷരീഫ, കാടാമ്പുഴ ഉമ്മുക്കുല്‍സു, കുറ്റ്യാടി അഷറഫ്, മലപ്പുറം മുഹമ്മദ് ഷമീം, വടകര അര്‍ജുന്‍, ജിവന്‍, ഷമില്‍, രേഷ്മ, വാഴക്കാട് ഷംസുദീന്‍, മുഹമ്മദ് അഭി, സുധീര്‍, നിലമ്പൂര്‍ റോഷന്‍, ചെമ്പ്രശേരി നിസാം, തലശേരി ഹരീന്ദ്രന്‍, ഫൈസല്‍, ഫിദാന്‍, രേഷ്മ, മുഹമ്മദ് ഷമീം, അബ്ദുല്‍ റഫീഖും കുടുംബവും

English summary
Death toll increases in Karipur Air India express flight Accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X