Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളിൽ ജനനത്തേക്കാൾ കൂടുതൽ മരണം; ജനസംഖ്യാ വളര്‍ച്ച നെഗറ്റീവില്‍

'കേരളത്തിലെ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ ജനനങ്ങളേക്കാൾ കൂടുതൽ മരണങ്ങളാണ് രേഖപ്പെടുത്തുന്നതെന്ന് കണക്കുകൾ. ഇതോടെ ഇരു വിഭാഗങ്ങളിലേയും സ്വാഭാവിക ജനസംഖ്യാ വർധനാ നിരക്ക് (Natural Growth Rate - NGR) നെഗറ്റീവിലേക്കാണ് നീങ്ങുന്നതെന്നും ദി ന്യൂ ഇന്ത്യ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.2014 മുതൽ 2023 വരെയുള്ള സാമ്പത്തിക-സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ വാർഷിക വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് അടിസ്ഥാനപ്പെടുത്തിയാണ് കണക്കുകൾ. കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ജനന-മരണ അന്തരം വർധിച്ചുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

human2-

മുസ്ലിം വിഭാഗത്തിലെ ജനനങ്ങളുടെ എണ്ണം മരണങ്ങളേക്കാൾ കൂടുതലായതിനാലാണ്
കേരളത്തിന്റെ മൊത്തത്തിലുള്ള സ്വാഭാവിക ജനസംഖ്യാ വർധനാ നിരക്ക് ഇപ്പോഴും പോസിറ്റീവ് ആയി തുടരുന്നത്. 2023-ലെ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ മൊത്തം സ്വാഭാവിക ജനസംഖ്യാ വർധനാ നിരക്ക് 0.249 ശതമാനമാണ്. എന്നാൽ ഹിന്ദു വിഭാഗത്തിൽ ഇത് -0.115 ശതമാനവും ക്രിസ്ത്യൻ വിഭാഗത്തിൽ -0.084 ശതമാനവുമാണ്. ഒരു സമുദായത്തിന്റെ സ്വാഭാവിക ജനസംഖ്യാ വർധനാ നിരക്ക് നെഗറ്റീവ് ആകുമ്പോൾ, ജനനങ്ങളിലൂടെ മാത്രം ആ സമൂഹത്തിന് നിലവിലെ ജനസംഖ്യ നിലനിർത്താനാകാത്ത അവസ്ഥയിലേക്കാണ് അത് നീങ്ങുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഹിന്ദു വിഭാഗത്തിൽ തുടർച്ചയായ രണ്ടാം വർഷമാണ് എൻജിആർ നെഗറ്റീവ് ആകുന്നത്. 2022-ൽ ആദ്യമായി -0.080 ശതമാനമായിരുന്ന നിരക്ക്. 2023-ൽ -0.115 ശതമാനമായി താഴ്ന്നു. ക്രിസ്ത്യൻ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം വർഷമാണ് എൻജിആർ നെഗറ്റീവായി തുടരുന്നത്. 2021-ൽ -0.095 ശതമാനമായിരുന്ന നിരക്ക് 2023-ൽ -0.084 ശതമാനമായി.

"കേരളത്തിൽ നെഗറ്റീവ് സ്വാഭാവിക ജനസംഖ്യാ വളർച്ച നീങ്ങുന്നതിന് നേതൃത്വം നൽകുന്നത് ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളാണ്. ഈ ജനസംഖ്യാ ഇടിവ് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഉയർന്ന സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളിൽ ആരംഭിച്ചിരുന്നു," കേരള സർവകലാശാല ഡെമോഗ്രഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനിൽ ചന്ദ്രൻ എസ് പറഞ്ഞു.

2041-ഓടെ കേരളത്തിന്റെ മൊത്തം സ്വാഭാവിക ജനസംഖ്യാ വർധനാ നിരക്കും നെഗറ്റീവ് ആകുമെന്നാണ് കണക്കുകൂട്ടലുകൾ. കേരളം കൂടുതൽ വാർദ്ധക്യജനസമൂഹമായി മാറിക്കൊണ്ടിരിക്കുമ്പോൾ ആദ്യം നെഗറ്റീവ് മേഖലയിലേക്ക് കടന്ന സമുദായങ്ങളായിരിക്കും അതിന്റെ പ്രത്യാഘാതങ്ങൾ ആദ്യം നേരിടേണ്ടിവരികയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്ലിം വിഭാഗം ഇപ്പോഴും പോസിറ്റീവ് സ്വാഭാവിക ജനസംഖ്യാ വർധനാ നിരക്ക് നിലനിർത്തുന്നുണ്ടെങ്കിലും അവിടെയും ഇടിവ് പ്രകടമാണ്. 2014-ൽ 1.898 ശതമാനമായിരുന്ന മുസ്ലിം വിഭാഗത്തിന്റെ എൻജിആർ. എന്നാൽ 2023-ൽ 1.229 ശതമാനമായി കുറഞ്ഞു. പത്ത് വർഷത്തിനിടെ ഏകദേശം 35 ശതമാനത്തിന്റെ ഇടിവാണിത്.

മുസ്ലിം വിഭാഗവും ഇതേ ജനസംഖ്യാ മാറ്റത്തിന്റെ പാതയിലാണെന്ന് അനിൽ ചന്ദ്രൻ അഭിപ്രായപ്പെട്ടു. "മുസ്ലിം വിഭാഗത്തിലെ ജനനനിരക്കും സ്വാഭാവിക ജനസംഖ്യാ വർധനാ നിരക്കും കുറഞ്ഞുവരികയാണ്. കേരളത്തിന്റെ മൊത്തം എൻജിആർ നെഗറ്റീവ് ആകുന്നതിന് ശേഷം രണ്ട് പതിറ്റാണ്ടിനുള്ളിൽ മുസ്ലിം വിഭാഗവും നെഗറ്റീവ് കണക്കുകളിലേക്ക് എത്താൻ സാധ്യതയുണ്ട്," അദ്ദേഹം പറഞ്ഞു.

കണക്കുകൾ ജനസംഖ്യാ മാറ്റത്തിന്റെ വ്യക്തമായ ചിത്രം നൽകുന്നുണ്ട്. ഹിന്ദു വിഭാഗത്തിലെ ജനനങ്ങളുടെ എണ്ണം 2014-ലെ 2,31,031-ൽ നിന്ന് 2023-ൽ എത്തിയപ്പോഴേക്കും 1,58,399 ആയി കുറഞ്ഞു. ഏകദേശം 31 ശതമാനത്തിന്റെ ഇടിവാണിത്. ഇതേ കാലയളവിൽ മരണങ്ങളുടെ എണ്ണം 1,50,159-ൽ നിന്ന് 1,80,971 ആയി ഉയർന്നു.

ക്രിസ്ത്യൻ വിഭാഗത്തിലെ ജനനങ്ങൾ 2014-ലെ 83,616-ൽ നിന്ന് 2023-ൽ 56,810 ആയി കുറഞ്ഞു. ഏകദേശം 32 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം മരണങ്ങൾ 50,095-ൽ നിന്ന് 62,338 ആയി ഉയർന്നു.

മുസ്ലിം വിഭാഗത്തിലെ ജനനങ്ങൾ 2,18,437-ൽ നിന്ന് 1,76,312 ആയി കുറഞ്ഞു. 19.3 ശതമാനത്തിന്റെ ഇടിവാണിത്. മരണങ്ങൾ 46,468-ൽ നിന്ന് 59,541 ആയി ഉയർന്ന് 28.1 ശതമാനം വർധന രേഖപ്പെടുത്തി. എങ്കിലും ജനനങ്ങളുടെ എണ്ണം ഇപ്പോഴും മരണങ്ങളെക്കാൾ ഗണ്യമായി കൂടുതലായതിനാൽ മുസ്ലിം വിഭാഗം നിലവിൽ പോസിറ്റീവ് സ്വാഭാവിക ജനസംഖ്യാ വർധനാ നിരക്ക് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+