കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് അശ്ലീല കമന്റ്; തെരുവില്‍ യുവാക്കളുടെ തല്ല്

  • By Gokul
Google Oneindia Malayalam News

കാഞ്ഞങ്ങാട്: ഫേസ്ബുക്ക് ഉണ്ടാക്കുന്ന സൗഹൃദങ്ങള്‍ക്ക് അപ്പുറത്തായിരിക്കുന്നു ഇപ്പോള്‍ അതുണ്ടാക്കുന്ന പൊല്ലാപ്പ്. ഫേസ്ബുക്കിലെ ചര്‍ച്ചകള്‍ വഴക്കാവുകയും അശ്ലീല തെറികളിലെത്തുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും പരസ്പരം കണാത്ത സുഹൃത്തുക്കളായതുകൊണ്ടുതന്നെ കൈയ്യേറ്റത്തിലെത്താറില്ലായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ കീബോര്‍ഡിനപ്പുറത്തേക്കും നീളുകയാണ്.

ഫേസ്ബുക്ക് കമന്റുകളെ ചൊല്ലി പൊതുസ്ഥലത്ത് അടിയുണ്ടാക്കുന്ന വാര്‍ത്ത കേരളത്തിലും പുതുമയല്ലാതായി മാറി. അടുത്തിടെ ഒരു സിനിമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പെണ്‍കുട്ടികളെ അടിച്ചെന്ന വാര്‍ത്തയുണ്ടായിരുന്നു. ആസിഫ് അലി ആരാധകര്‍ തങ്ങളെ മര്‍ദ്ദിച്ചെന്നായിരുന്നു പെണ്‍കുട്ടികളുടെ പരാതി.

facebook-3

സമാനരീതിയില്‍ ഫേസ്ബുക്കിലുണ്ടായ കശപിശയും അശ്ലീല പരാമര്‍ശവും കാഞ്ഞങ്ങാടും അടിയില്‍ കലാശിച്ചിരിക്കുകയാണ്. കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയിലാണ് യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഏഴുപേര്‍ക്കെതിരെ കേസെടുത്തു. കൊവ്വല്‍പള്ളിയിലെ ബിജുവാണ് പരാതിക്കാരന്‍. ശ്രീനാഥ്, മിഥുന്‍ കൃഷ്ണ, അഖില്‍, പ്രണവ്, മനോജ്, സുരേശന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

കൂടാതെ പ്രണവിന്റെ പരാതിയില്‍ ബിജുവിനെതിരെയും കേസെടുത്തിട്ടുണ്ട്. പ്രണവിന്റെ സഹോദരന്‍ ബ്രിജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ടായ കമന്റുകളാണ് അടിയില്‍ കലാശിച്ചത്. ബിജു അതില്‍ അശ്ലീലം എഴുതിയെന്നും തുടര്‍ന്ന് പ്രണവും കൂട്ടുകാരും ബിജുവിനെ ചോദ്യം ചെയ്യുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കിലെ നിസ്സാര സംഭവങ്ങള്‍ക്ക് പൊതു സ്ഥലത്ത് അടിയുണ്ടാക്കുന്നത് പോലീസ് തലവേദനയായിട്ടുണ്ട്.

English summary
Debating on Facebook; Violence in Kanhangad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X