കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ജ്വല്ലറികള്‍ മാറി തുടങ്ങി,അറിഞ്ഞില്ലേ...ഇനി കാര്‍ഡും സന്തോഷത്തോടെ എടുക്കും

ഇനി മുതല്‍ ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാനാണ് ജ്വല്ലറികളുടെ തീരുമാനം.

  • By Afeef Musthafa
Google Oneindia Malayalam News

കൊച്ചി: ജ്വല്ലറികളില്‍ പോകുമ്പോള്‍ ഇനി കൈ നിറയെ കാശുമായി പോകേണ്ട ആവശ്യമില്ല. ആഭരണം വാങ്ങാന്‍ വരുന്നവര്‍ പണവുമായി വരണമെന്നും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്നുമുള്ള നിലപാടില്‍ നിന്ന് ജ്വല്ലറി ഉടമകള്‍ പിന്മാറി.

നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ജ്വല്ലറികളുടെ പുതിയ തീരുമാനം. പണവുമായി വരുന്നവര്‍ക്ക് മാത്രമേ ഡിസ്‌കൗണ്ട് നല്‍കൂ എന്ന പിടിവാശിയും ജ്വല്ലറികള്‍ ഉപേക്ഷിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ നിലവിലുള്ള സംവിധാനങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഉപഭോക്താക്കള്‍ ജ്വല്ലറികളിലേക്ക് എത്തില്ലെന്നതിനാലാണ് ജ്വല്ലറികളുടെ ഈ തീരുമാനത്തിന് പിന്നില്‍.

കാര്‍ഡുകള്‍ക്കും സ്വാഗതം

കാര്‍ഡുകള്‍ക്കും സ്വാഗതം

ഇതുവരെ ജ്വല്ലറികളില്‍ ആഭരണം വാങ്ങാന്‍ പോകുന്നവര്‍ റെഡി ക്യാഷ് കയ്യില്‍ കരുതണമായിരുന്നു. കാര്‍ഡുകള്‍ സ്വീകരിക്കാന്‍ വിമുഖത കാണിച്ചിരുന്ന ജ്വല്ലറികള്‍ ഇപ്പോള്‍ ഇരുകൈയും നീട്ടിയാണ് കാര്‍ഡുമായി വരുന്നവരെ സ്വീകരിക്കുന്നത്.

കാര്‍ഡുമായി വരുന്നവര്‍ക്കും ഇനി ഡിസ്‌കൗണ്ട്

കാര്‍ഡുമായി വരുന്നവര്‍ക്കും ഇനി ഡിസ്‌കൗണ്ട്

കാര്‍ഡുമായി വരുന്നവര്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കില്ലെന്ന ആശങ്ക ഇനി വേണ്ട. കാര്‍ഡുകള്‍ ഉപയോഗിച്ച് ആഭരണം വാങ്ങാനെത്തുന്നവര്‍ക്കും ഡിസ്‌കൗണ്ട് നല്‍കാനാണ് ജ്വല്ലറികളുടെ തീരുമാനം

ചെക്ക് മാറിയതിന് ശേഷമേ ആഭരണം നല്‍കൂ

ചെക്ക് മാറിയതിന് ശേഷമേ ആഭരണം നല്‍കൂ

ജ്വല്ലറികളില്‍ ചെക്കും ഇനിമുതല്‍ സ്വീകരിക്കും. പക്ഷേ ചെക്ക് നല്‍കിയ ഉടനെ ആഭരണങ്ങളുമായി മടങ്ങാന്‍ കഴിയില്ല. ചെക്ക് മാറി പണം ജ്വല്ലറികളുടെ
അക്കൗണ്ടില്‍ എത്തിയാല്‍ മാത്രമേ ആഭരണങ്ങള്‍ നല്‍കുകയുള്ളു.

English summary
Debit and Credit Cards Will be Accept in Jewllery Shops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X