കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്തി നേരിടുന്നവരെയും കണക്കിന് പറ്റിക്കുന്നു; കടംകടക്കെണി സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ ആക്ഷന്‍ കമ്മിറ്റി

Google Oneindia Malayalam News

കോഴിക്കോട്: ജപ്തി ഭീഷണി നേരിടുന്ന സാധാരണക്കാരന് ആശ്വാസമായി രൂപീകരിച്ച കടം, കടക്കെണി സംഘടനയുടെ ജനറല്‍ സെക്രട്ടറി ഭൂലോക തട്ടിപ്പെന്ന് സഹഭാരവാഹികള്‍. 2003 ഓഗസ്റ്റ് 28ന് രൂപീകൃതമായ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി അറിയപ്പെടുന്നത് എം.പി ഷാഹുല്‍ ഹമീദ് വൈദ്യരങ്ങാടി ആണ്. ഇദ്ദേഹം അഭിഭാഷകനാണെന്നും ഹൈക്കോടതി ക്ലാര്‍ക്കാണെന്നും സ്വയം പരിചയപ്പെടുത്തി തട്ടിപ്പുകള്‍ നടത്തുകയാണെന്ന് സഹഭാരവാഹികളും ആക്ഷന്‍ കമ്മിറ്റിയും ആരോപിച്ചു.

ഒളവണ്ണ കോടിനാട്ടുമുക്കിലാണ് ഇദ്ദേഹത്തിന്റെ ഓഫിസ്. ഇവിടെ പല വക്കീലന്‍മാരുടെയും വ്യാജസീലുകളും ലെറ്റര്‍പാഡുകളുമുണ്ട്. എന്നാല്‍, പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ കൈക്കൊള്ളുന്നില്ല. ഫറോക്ക്, കുന്ദമംഗലം, നല്ലളം സ്‌റ്റേഷനുകളിലും കമ്മിഷണര്‍ ഓഫിസിലും ഇയാള്‍ക്കെതിരെ പരാതികള്‍ നിലനില്‍ക്കുന്നു.

debt

എസ്എസ്എല്‍സി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന്റെ പേരില്‍, കോടതി ജപ്തിചെയ്ത വീടിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന് മോഷണശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചതിനാല്‍, വ്യാജരേഖ ചമച്ച് ഫറോക്ക് പൊലീസിനെ കബളിപ്പിച്ചതിനാല്‍, കള്ളനോട്ട് കേസില്‍ ഉള്‍പ്പെടെ ശിക്ഷ അനുഭവച്ചിട്ടുണ്ട്. കേസ് കൊടുക്കുന്നവര്‍ക്കെതിരെ വ്യാജരേഖയുണ്ടാക്കി പരാതി നല്‍കുന്നതാണ് ഇയാളുടെ രീതി.

പല കടങ്ങളും തീര്‍ത്തുതരാമെന്ന് പറഞ്ഞ് നാട്ടുകാരില്‍നിന്ന് ലക്ഷങ്ങള്‍ കബളിപ്പിക്കുകയാണ്. പരാതി നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 30ന് രാവിലെ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് തട്ടിപ്പിനിരയായവുരെട ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. കടംകടക്കെണി സംഘടന സംസ്ഥാന പ്രസിഡന്റ് എം.കെ രവിവര്‍മ രാജ, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി.കെ ഷാഹിദ, മനോജ് ശങ്കരനെല്ലൂര്‍, പോക്കര്‍ വടകര, അബ്ദുറഹ്മാന്‍ മുക്കം, യൂസഫലി കോട്ടൂളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
debt association allegation against general Secretary ,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X