കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടം എഴുതി തള്ളും?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടം എഴുതി തള്ളുന്നതില്‍ വൈകാതെ അനുകൂല നിലപാട് എടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദുരിത ബാധിതര്‍ക്ക് അനുവധിച്ച സഹായ വിതരണം മുടങ്ങുന്നെന്ന് കാട്ടി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ജൂണ്‍ 18 ന് ഉന്നത തല യോഗം ചേരുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരുിത ബാധിതരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളും. കടങ്ങളുടെ പേരില്‍ ബാങ്കുകള്‍ ജപ്തി നടത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Oommen Chandy

അതേസമയം കടല്‍ക്ഷോഭം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ അനുമതി നിഷേധിച്ചു. കല്‍ക്ഷോഭത്തില്‍ ദുരിത ബാധിതര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

English summary
Debt waiver for endosulfan victims, says CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X