കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേട്ടയാടല്‍ തുടര്‍ന്നാല്‍ ഡിവൈഎസ്പി ഓഫിസിനു മുന്നില്‍ താമസം തുടങ്ങും: ഭീഷണിയുമായി വീട്ടമ്മ

Google Oneindia Malayalam News

കോഴിക്കോട്: കള്ളക്കേസില്‍ കുടുക്കി വേട്ടയാടുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഡിവൈഎസ്പി ഓഫീസിന് മുമ്പില്‍ താമസിക്കുമെന്ന് വീട്ടമ്മ. മക്കളെയുംകൂട്ടി താമരശേരി ഡിവൈഎസ്പി ഓഫിസിനു മുന്നില്‍ താമസം ആരംഭിക്കുമെന്ന് സിപിഎം അക്രമത്തില്‍ ഗര്‍ഭസ്ഥശിശുവിനെ ന്ടപ്പെട്ട വീട്ടമ്മ ജ്യോത്സ്‌ന. സംഭവം വാര്‍ത്തയാവുകയും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി അനിവാര്യമാവുകയും ചെയ്തതോടെ പൊലീസും പാര്‍ട്ടിയും തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും ജ്യോത്സ്‌ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


തന്റെ വീടാക്രമിച്ച കേസിലെ പ്രതിയാണ് പുത്തംകണ്ടത്തില്‍ ജോയി. ഇയാളെ തന്റെ ഭര്‍ത്താവ് സിബി മാത്യു മര്‍ദിച്ചുവെന്നു പറഞ്ഞ് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചര മണിക്ക് പൊലീസ് തെരഞ്ഞ് വീട്ടിലെത്തി. ഈ സമയം സിബി ഒരു അഭിഭാഷകനെ കാണുന്നതിനായി എറണാകുളത്തേയ്ക്കു പോയിരിക്കുകയായിരുന്നു. സംഭവം നടന്നു എന്നു പറയുന്ന ചൊവ്വാഴ്ച വൈകിട്ട് സിബി വീട്ടിലായിരുന്നു.

jyothsna

ഉപദ്രവം കാരണം നാലാമത്തെ വാടകവീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. വാടകവീടിന്റെ ഉടമകളെപ്പോലും ഭീണിപ്പെടുത്തുകയാണ്. അടുത്ത ബന്ധുക്കളെപ്പോലും സിപിഎമ്മുകാര്‍ സമ്മര്‍ദം ചെലുത്തി അകറ്റിയിരിക്കുന്നു. ഊരുവിലക്ക് ഏര്‍പ്പെടുത്തിയതുപോലെയാണ് സ്ഥിതി. അനാരോഗ്യം കാരണം ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ ഭര്‍ത്താവ് മാത്രമാണ് ആശ്രയം. അദ്ദേഹത്തെയും ജയിലില്‍ അടക്കാനാണ് പൊലീസിന്റെ ശ്രമം.


സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കേസില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് പല തവണ പൊലീസ് ഉള്‍പ്പെടെ മധ്യസ്ഥതയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു കുഞ്ഞ് നഷടപ്പെട്ട മാതാവ് എന്ന നിലയ്ക്ക് അതിന് സാധ്യമല്ല. ഏതു പ്രതിബന്ധങ്ങള്‍ സഹിച്ചും കേസുമായി മുന്നോട്ടുപോകുമെന്നും ജ്യോത്സ്‌ന പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Deceased baby's mother threttens to stay before DYSP office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X