കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസംബര്‍ 6ന് യുവജനസംഗമം നടത്തുമെന്ന് ഡിവൈഎഫ്‌ഐ; പ്രതിഷേധ ധര്‍ണയുമായി എസ്ഡിപിഐ

Google Oneindia Malayalam News

തിരുവനന്തപുരം: ഡിസംബര്‍ ആറിന് വര്‍ഗീയ വിരുദ്ധ ദിനമായി ആചരിക്കാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂടുതല്‍ ആരാധനാലയങ്ങള്‍ക്കെതിരെ ആര്‍എസ്എസ് ഭീഷണി മുഴക്കുന്ന കാലത്താണ് ഒരു ഡിസംബര്‍ ആറ് കൂടി കടന്നുപോകുന്നതെന്ന് ഡിവൈഎഫ്‌ഐ അഭിപ്രായപ്പെട്ടു. ബാബറി മസ്ജിദ് തകര്‍ത്ത ദിനമായ ഡിസംബര്‍ ആറ് ഇന്ത്യന്‍ ജനാധിപത്യത്തിലെ ഇരുണ്ട ദിനമാണെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. അംബേദ്കറുടെ ചരമ ദിനം കൂടിയാണ് ഡിസംബര്‍ ആറ്. നാളെ ഡിവൈഎഫ്‌ഐ യുവജന സംഗമം സംഘടിപ്പിക്കും. അതേസമയം, ഡിസംബര്‍ ആറിന് മണ്ഡലം തലങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് എസ്ഡിപിഐ അറിയിച്ചു. ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കുംവരെ പോരാട്ടം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു.

p

ഡിവൈഎഫ്‌ഐ വാര്‍ത്താ കുറിപ്പ് ഇങ്ങനെ- വര്‍ഗീയ വിരുദ്ധ ദിനമായി ആചരിക്കുന്ന ഡിസംബര്‍ 6 ന് ജില്ലാ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ യുവജന സംഗമം സംഘടിപ്പിക്കും. മതനിരപേക്ഷതയുടെ മരണമണി മുഴങ്ങിയ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണ് ഡിസംബര്‍ 6. സംഘപരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്ത ദിനം. മത ന്യൂനപക്ഷങ്ങളുടെ പല ആരാധനാലയങ്ങള്‍ക്കുമെതിരെ ആര്‍എസ്എസുകാര്‍ ഭീഷണി ഉയര്‍ത്തുന്ന കാലത്താണ് ഒരു ദിനം കൂടി കടന്നുപോകുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്പിയായ ഡോ ബിആര്‍ അംബേദ്കര്‍ വിടപറഞ്ഞ ദിനം കൂടിയാണ് ഡിസംബര്‍ 6. അടിസ്ഥാനവര്‍ഗ്ഗ ജനതയ്ക്ക് വേണ്ടിയും, ഇന്ത്യന്‍ ജാതിവ്യവസ്ഥയ്ക്ക് എതിരേയും പോരാടിയ വ്യക്തി. ജാതിവ്യവസ്ഥയുടെയും അതിന് അടിവരയിടുന്ന ബ്രാഹ്മണിക പ്രത്യയശാസ്ത്രത്തിന്റെയും ഹിന്ദുരാഷ്ട്രവാദത്തിന്റെയും ഏറ്റവും നിശിത വിമര്‍ശകനായിരുന്നു അംബേദ്കര്‍. ഇന്ത്യയിലെ ജാതി വ്യവസ്ഥയ്‌ക്കെതിരെ നിതാന്തസമരം പ്രഖ്യാപിച്ചുകൊണ്ട് ജീവിതാന്ത്യംവരെ പോരാട്ടം നടത്തിയ അംബേദ്കറുടെ ചരമദിനത്തിലാണ് ഡിവൈഎഫ്‌ഐ യുവജന സംഗമം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് അഖിലേന്ത്യാ സെക്രട്ടറി അവോയ് മുഖര്‍ജി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എഎ റഹിം പങ്കെടുക്കും.

മോഹന്‍ലാല്‍ പറഞ്ഞു, എനിക്കൊരാളോട് ചോദിക്കണം; അവസാന നിമിഷം മമ്മൂട്ടിയെ വിളിച്ചു...മോഹന്‍ലാല്‍ പറഞ്ഞു, എനിക്കൊരാളോട് ചോദിക്കണം; അവസാന നിമിഷം മമ്മൂട്ടിയെ വിളിച്ചു...

എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ അറിയിപ്പ്- ഡിസംബര്‍ ആറിന് 'ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പോരാട്ടം തുടരും' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി മണ്ഡലം തലങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ പറഞ്ഞു. ബാബരിയുടെ ചരിത്രം നീതി നിഷേധത്തിന്റെ ചരിത്രം കൂടിയാണ്. അതിന് സ്വതന്ത്ര ഇന്ത്യയുടെ അത്രയും പഴക്കമുണ്ട്.

1949 ല്‍ പള്ളിക്കുള്ളില്‍ അനധികൃത വിഗ്രഹം വെച്ചതും മസ്ജിദിന്റെ ഭൂമിയില്‍ ശിലാന്യാസം നടത്തിയതും പിന്നീട് പള്ളി തകര്‍ത്തതും മസ്ജിദിന്റെ ഭൂമി അന്യായമായി അക്രമികള്‍ക്കു തന്നെ വിട്ടു കൊടുത്തതു വരെയുള്ള നീണ്ട ചരിത്രം നീതി നിഷേധത്തിന്റേതാണ്. ബാബരി ധ്വംസനമെന്ന അനീതി നേടിയ വിജയമാണ് അക്രമികള്‍ക്ക് ഊര്‍ജ്ജമായതെന്നും നീതിയുടെ പുനസ്ഥാപനത്തിന് രാജ്യസ്നേഹികളായ മുഴുവന്‍ പൗരന്മാരും പോരാട്ടത്തിന് തയ്യാറാവണമെന്നും റോയ് അറയ്ക്കല്‍ അഭ്യര്‍ത്ഥിച്ചു. ഡിസംബര്‍ ആറിന് രാവിലെ 11 ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടക്കുന്ന ധര്‍ണ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. മണ്ഡലം തലങ്ങളില്‍ വൈകീട്ട് 4.30 നാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരിക്കുന്നത്.

ഖുശ്ബുവിന് രോഗം ബാധിച്ചോ? ആശങ്കയോടെ ചോദിച്ചവര്‍ക്ക് നന്ദി, പണ്ട്... പിന്നീട്... ഇപ്പോള്‍

English summary
December 6: DYFI and SDPI Protest in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X