കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യവാങ്മൂലത്തില്‍ കൃത്രിമം;ബിന്ദുകൃഷ്ണ കുടുങ്ങുമോ

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളപ്പെടുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ബിന്ദു കൃഷ്ണ സത്യവാങ്മൂലത്തില്‍ കൃത്രിമം കാണിച്ചെന്നാണ് ഇടതുമുന്നണിയുടെ ആക്ഷേപം. ഇതേ തുടര്‍ന്ന് രണ്ടാം ദിവസവും സൂക്ഷ്മ പരിശോധന മാറ്റിവച്ചു.

ബിന്ദു കൃഷ്ണയുടെ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയ നോട്ടറിയുടെ രജിസ്റ്ററുകള്‍ ഹാജരാക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച് മൂന്ന് സെറ്റ് പത്രികകളില്‍ ഒരെണ്ണത്തില്‍ സത്യവാങ്മൂലം ഇല്ലായിരുന്നു. പത്രികയുടെ സൂക്ഷ്മ പരിശോധന തിങ്കളാഴ്ച നടത്തിയപ്പോള്‍ എല്‍ഡിഎഫ് ഇതു സംബന്ധിച്ചു പരാതി ഉന്നയിച്ചിരുന്നു.

sampath-bindu-poster

എന്നാല്‍ ചൊവ്വാഴ്ച ഇടത് പ്രവര്‍ത്തകര്‍ പരാതിയുമായി വീണ്ടും രംഗപ്രവേശനം ചെയ്തു. പത്രിക പരിശോധിച്ചപ്പോള്‍ കണ്ടത് പുതിയതായി തയ്യാറാക്കിയ സത്യവാങ്മൂലം. ഇത് കലക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തിരുകിക്കയറ്റിയതാണെന്നായി ആരോപണം. സത്യവാങ്മൂലത്തിലെ സ്റ്റാമ്പ് പേപ്പറില്‍ സീരിയല്‍ നമ്പറും ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണു നോട്ടറിയുടെ രജിസ്റ്റര്‍ ഹാജരാക്കാന്‍ കലക്ടര്‍ ഉത്തരവിട്ടത്.

രജിസ്റ്റര്‍ പരിശോധിച്ചതിന് ശേഷം പത്രികകള്‍ മാര്‍ച്ച് 26 ന് പുന:പരിശോധന നടത്തും. എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ബിന്ദു കൃഷ്ണക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. എ സമ്പത്തിന്റെ അതേ പേരില്‍ മത്സരിക്കുന്ന അപരന്റെ സത്യവാങ്മൂലത്തിലും ഇതേ പ്രശ്‌നമുണ്ട്. ഇയാളുടേയും ബിന്ദു കൃഷ്ണയുടേയും സത്യവാങ്മൂലം തയ്യാറാക്കിയത് ഒരേ നോട്ടറി തന്നെയാണ്.

സംഭവത്തില്‍ തെരഞ്ഞെടുപ്പു് കമ്മീഷനും ചീഫ് ഇലക്ടറല്‍ ഒഫീസര്‍ക്കും എല്‍ഡിഎഫ് പരാതി നല്‍കി.

English summary
Deception in affidavit, Bindu Krishna's nomination under crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X