കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനം വേദനിപ്പിച്ചെന്ന് മാത്യു ടി തോമസ്

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം വേദനിപ്പിച്ചുവെന്ന് മാത്യു ടി തോമസ്. നീതി പൂർവ്വം പ്രവർത്തിച്ചത് പലർക്കും അനിഷ്ടമുണ്ടാക്കി. കുടുംബത്തെയും തന്നെയും വ്യക്തിപരമായി അപകീർത്തിപെടുത്താൻ ശ്രമിച്ചുവെന്നും ഇടതുപക്ഷതോടൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

<strong>മോദിക്ക് 'ഹിന്ദു-മുസ്ലീം' രോഗം ബാധിച്ചു, മുസ്ലീം സംവരണം നടത്താൻ കഴിയുന്നില്ല, രൂക്ഷ വിമർശനം!! </strong>മോദിക്ക് 'ഹിന്ദു-മുസ്ലീം' രോഗം ബാധിച്ചു, മുസ്ലീം സംവരണം നടത്താൻ കഴിയുന്നില്ല, രൂക്ഷ വിമർശനം!!

രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം. ധാരണപ്രകാരം മാത്യു ടി. തോമസ് മന്ത്രിസ്ഥാനം ഒഴിഞ്ഞില്ലെന്ന് കാട്ടി ജെഡിഎസില്‍ ചേരിപ്പോര് ശക്തമായിരുന്നു. മാത്യു ടി തോമസ്സിനെതിരെ എംഎല്‍എമാരായ കെ.കൃഷ്ണന്‍കുട്ടിയും സികെനാണുവും ദേശീയനേതൃത്വത്തിന് മുന്നില്‍ പല തവണ പരാതിയുമായി പോയിരുന്നു.

Mathew T Thomas

ഇതിനു പിന്നാലെയാണ് മന്ത്രി സ്ഥാനത്തു നിന്നും മാത്യു ടി തോമസിനെ മാറ്റാനുള്ള തീരുമാനമുണ്ടായത്. ന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ സംസ്ഥാനനേതാക്കള്‍ ദേവഗൗഡയുമായി നേരിട്ട് ചര്‍ച്ച നടത്തി. കെ കൃഷ്ണന്‍കുട്ടി, സികെ നാണു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും ചര്‍ച്ചയിലുണ്ടായിരുന്നു.

ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ദേവഗൗഡ നിര്‍ദേശിച്ചെങ്കിലും മാത്യു ടി.തോമസ് എത്തിയിരുന്നില്ല. ഒടുവിൽ ദേവഗൗഡ മന്ത്രിസ്ഥാനം ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു. ജെഡിഎസില്‍ നിന്ന് കെ കൃഷ്ണന്‍ കുട്ടി എംഎല്‍എയെ പുതിയ മന്ത്രിയായി നിയമിക്കാനാണ് ധാരണയായിരിക്കുന്നത്. ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമാണ് കെ കൃഷ്ണന്‍കുട്ടി.

മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാനുള്ള തീരുമാനം ദേശീയ അധ്യക്ഷന്റേതാണ്. ചര്‍ച്ചയ്ക്ക് ബെംഗളൂരുവിലേക്ക് വിളിക്കുകയോ തീരുമാനം നേരിട്ട് അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2009ല്‍ ജോസ് തെറ്റയിലിനുവേണ്ടി മാറിയതല്ല, പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ മാറിയെന്ന് മാത്രം. രണ്ട് തവണയും മന്ത്രിസ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അടുത്ത ദിവസം തിരുവനന്തപുരത്ത് വരുമ്പോൾ രാജിക്കത്ത് നല്‍കും. രാജിക്കത്ത് പോക്കറ്റിലിട്ടുകൊണ്ടാകും മുഖ്യമന്ത്രിയെ കാണാന്‍ പോകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Decision on ministership replacement hut says matew T Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X