കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഖാബ് നിരോധനത്തിൽ വിവാദം പുകയുന്നു, എംഇഎസ് തീരുമാനത്തെ എതിർത്തും അനുകൂലിച്ചും പ്രതികരണം!

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലീം എഡ്യുക്കേഷണല്‍ സൊസൈറ്റിക്ക് കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറയ്ക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കുന്നത് നിരോധിച്ച തീരുമാനം വലിയ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്. മുസ്ലീം സംഘടനകളില്‍ ചിലത് തീരുമാനത്തിന് എതിരെ രംഗത്ത് വന്ന് കഴിഞ്ഞു. കേരള നദ്വത്തുള്‍ മുജാഹിദ്ദീന്‍ പോലുളള സംഘടനകള്‍ എംഇഎസിന്റെ തീരുമാനത്തെ പിന്തുണച്ചും രംഗത്ത് വന്നിട്ടുണ്ട്.

രാഹുൽ ഗാന്ധിക്ക് ഇറ്റലിയിൽ സ്വന്തമായി രാജകൊട്ടാരം.. വീഡിയോ വൈറൽ, പൊളിച്ചടുക്കി ആൾട്ട് ന്യൂസ്!രാഹുൽ ഗാന്ധിക്ക് ഇറ്റലിയിൽ സ്വന്തമായി രാജകൊട്ടാരം.. വീഡിയോ വൈറൽ, പൊളിച്ചടുക്കി ആൾട്ട് ന്യൂസ്!

സംസ്ഥാനത്ത് നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എംഇഎസ്സിന്റെ നേതൃത്വത്തിലുണ്ട്. മുസ്ലീംങ്ങളുടെ സാമൂഹ്യ-സാംസ്‌ക്കാരിക ഉന്നമനമാണ് എംഇഎസ് ലക്ഷ്യമിടുന്നത് എന്ന് ഫസല്‍ ഗഫൂര്‍ വ്യക്തമാക്കുന്നു. അതേസമയം എംഇഎസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ തീരുമാനത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ് ഉളളത്.

niqab

നിഖാബ് ധരിക്കണമോ വേണ്ടയോ എന്നുളളത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്നാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നത്. മതനിരപേക്ഷതയെ എന്നും പ്രോത്സാഹിച്ചിട്ടേ ഉളളൂ എംഇഎസ്. എന്നാല്‍ കോളേജ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ വ്യക്തിപരവും മതപരവുമായ സ്വാതന്ത്രത്തില്‍ ഇടപെടാതിരിക്കുന്നതാണ് അഭികാമ്യം എന്നാണ് എംഇഎസിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ അഭിപ്രായം.

തിരഞ്ഞെടുപ്പിന് ശേഷം അമർഷം പുകഞ്ഞ് ബിജെപി, നാല് മണ്ഡലങ്ങളിൽ മാത്രം കോടികൾ ഒഴുകി, മറ്റുളളർക്ക് അവഗണനതിരഞ്ഞെടുപ്പിന് ശേഷം അമർഷം പുകഞ്ഞ് ബിജെപി, നാല് മണ്ഡലങ്ങളിൽ മാത്രം കോടികൾ ഒഴുകി, മറ്റുളളർക്ക് അവഗണന

Recommended Video

cmsvideo
മുഖംമറക്കുന്നത് സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്ന്

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ താലിയ പറയുന്നത് എംഇഎസ് തീരുമാനം രാഷ്ട്രീയപരവും വ്യക്തി സ്വാതന്ത്ര്യത്തിന് മേലുളള കടന്ന് കയറ്റവുമാണ് എന്നാണ്. ഫുള്‍ സ്ലീവ് വേഷവും ഹിജാബും നിരോധിച്ച് നേരത്തെ എംഇഎസ് ഉത്തരവ് ഇറക്കിയിരുന്നു. ആ വിഷയം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണ്. അതിനിടയിലുളള ഇത്തരം സര്‍ക്കുലര്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ഫാത്തിമ പ്രതികരിച്ചു. അതേസമയം മുഖം മറയ്ക്കുന്നതിനോട് യോജിക്കാനാവില്ലെന്നും എംഇഎസ് തീരുമാനം ശരിയാണെന്നും നിരവധി വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നുണ്ട്.

English summary
Students' reaction to MES circular banning Niqab in campus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X