കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിയേറ്ററുകൾ ഇളവുകളോടെ തുറക്കുമോ?; ബാറും മാളുണ്ട്; ഫിയോക് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ

തിയേറ്ററുകൾ ഇളവുകളോടെ തുറക്കുമോ?; ബാറും മാളുണ്ട്; ഫിയോക് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ

Google Oneindia Malayalam News

കൊച്ചി : തീയേറ്ററുകൾ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഞായറാഴ്ചകളിൽ സിനിമാ തീയേറ്ററുകൾ അടച്ചിടണമെന്ന് ഉത്തരവാണ് ഹർജിക്കാർ പ്രധാനമായും ചോദ്യം ചെയ്യുന്നത്.

കേരളത്തിൽ വ്യാപനത്തിന് ഭാഗമായാണ് തീയേറ്ററുകൾ ഭാഗികമായി അടയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെയാണ് ഫിയോക് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

തീയേറ്ററുകൾ 50 ശതമാനം ആളുകളെ എങ്കിലും പ്രവേശിപ്പിക്കാൻ അനുവദിക്കണം എന്നതാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രധാന ആവശ്യം.

1

എന്നാൽ, സംസ്ഥാനത്ത് ഷോപ്പിങ് മാളുകളും ബാറുകളും ഇളവുകളോടെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. എന്നാൽ തീയറ്ററുകൾ മാത്രം അടച്ചിടാൻ പറയുന്നത് വിവേചനം ആണെന്നാണ് ഹർജിക്കാർ വ്യക്തമാക്കുന്നത്. ഹർജിയിൽ സർക്കാർ മറുപടി ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം. എന്നാൽ കഴിഞ്ഞ ദിവസം ഈ വിഷയം കോടതിയുടെ പരിഗണനയിൽ എത്തിയിരുന്നു. എന്നാൽ, കോടതി പറഞ്ഞത്, നിലവിലെ കൊവിഡ് സാഹചര്യം തീയേറ്റർ ഉടമകൾ മനസ്സിലാക്കണം എന്നാണ്.

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ ; പുതിയ പരിശോധന വേണം - കേന്ദ്ര ജല കമ്മീഷന്‍മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ ; പുതിയ പരിശോധന വേണം - കേന്ദ്ര ജല കമ്മീഷന്‍

2

തീയേറ്ററുകൾ അടയ്ക്കാനുള്ള സർക്കാർ തീരുമാന ഉത്തരവ് സ്റ്റേ ചെയ്യണം എന്ന് ഫിയോക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം കോടതി അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.
കേരളത്തിൽ സ്ഥിതി ഗതികൾ രൂക്ഷമാകുകയും കൂടുതൽ നിയന്ത്രണത്തിലേക്കും കടക്കുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ ഈ ആവിശ്യം. എന്നാൽ, കേരളത്തിൽ ഇന്നലെ 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. പ്രതിദിനം അരലക്ഷം എന്ന സ്ഥിതിയിലാണ് കേരളം മുന്നോട്ട് പോകുന്നത്. രോഗമുക്തി നേടിയവര്‍ 42,653 ആയിരുന്നു.

3

85 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തപ്പോൾ ആകെ മരണം 52,434 ആയി. കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 2152, എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസര്‍ഗോഡ് 1029 എന്നിങ്ങനെയാണ് ജില്ല തിരിച്ചുളള കണക്കുകൾ.

4

അതേസമയം, കൊവിഡ് സാഹചര്യം മെച്ചപ്പെടുന്ന സാഹചര്യത്തിൽ തമിഴ്നാട് സർക്കാർ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. പുതിയ ഉത്തരവുകൾ പ്രകാരം, നാളെ മുതൽ രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും ഉണ്ടാകില്ല. കൂടാതെ, ഫെബ്രുവരി 1 മുതൽ സ്കൂളുകൾ വീണ്ടും തുറക്കാൻ അനുമതി നൽകി. 1 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ഇളവുകൾ മാറുന്നതോടെ പ്രവർത്തിക്കുന്നത്.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കൊവിഡ്; സമ്പർക്കത്തിലുളളവർ ജാഗ്രത സ്വീകരിക്കണമെന്ന് ട്വിറ്റ്വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കൊവിഡ്; സമ്പർക്കത്തിലുളളവർ ജാഗ്രത സ്വീകരിക്കണമെന്ന് ട്വിറ്റ്

5

നിലവിലുള്ള മറ്റ് നിയന്ത്രണങ്ങൾ ഫെബ്രുവരി 15 വരെ സംസ്ഥാനത്തുടനീളം തുടരും. അതേസമയം, സംസ്ഥാനത്ത് ഇന്നലെ 28,515 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ആകെ കേസുകളുടെ എണ്ണം 32,52,751 ആയി. എന്നാൽ, പുതുതായ ഒമൈക്രോൺ രോഗബാധയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശിൽ നിന്നും ഒഡീഷയിൽ നിന്നും മടങ്ങി എത്തിയ മൂന്ന് പേരിലാണ് രോഗം സ്ഥിരീകരിച്ചത്.

6

എന്നാൽ, ചെന്നൈയിൽ 5,591 പുതിയ കേസുകൾ, കോയമ്പത്തൂർ 3,629, തിരുപ്പൂർ 1,877, ചെങ്കൽപേട്ട് 1,696, സേലം 1,431, ഈറോഡ് 1,314 എന്നിങ്ങനെ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53 പേർ വൈറസ് ബാധിച്ച് മരണമടഞ്ഞു. ഇതോടെ, മരണസംഖ്യ 37,412 ആയി ഉയർന്നു. 28,620 പേർ രോഗമുക്തി നേടി. ഇതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 30,01,805 ആയി ഉയർന്നിരുന്നു.
എന്നാൽ, സംസ്ഥാനത്ത് സജീവ കേസുകൾ നിലവിൽ 2,13,534 ആണ്. അതേസമയം, ജനുവരി 22 ന് ശേഷം സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകളിൽ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം

English summary
Decision to close theaters: The High Court will today hear petition filed by cinema theatre owners in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X