സിനിമാ താരങ്ങളെ ഉൾപ്പെടുത്തി ശബരിമല പരസ്യം; വിവാദ തീരുമാനം പിൻവലിച്ചു
തിരുവനന്തപുരം: ശബരിമലയിലേക്ക് കൂടുതൽ തീർത്ഥാടകരെ ആകർഷിക്കാൻ സിനിമാ താരങ്ങളെ ഉൾപ്പെടുത്തി പരസ്യം ചെയ്യാനുള്ള തീരുമാനം ദേവസ്വം ബോർഡ് പിൻവലിച്ചു. തീരുമാനത്തിനെതിരെ കടുത്ത വിമർശനം ഉണ്ടായ സാഹചര്യത്തിലാണ് നടപടി.
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നതുമുതൽ മുൻവർഷങ്ങളെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവാണ് അനുഭവപ്പെട്ടത്. ശബരിമലയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇതരസംസ്ഥാനത്ത് നിന്നെത്തുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ട്. ഈ സാഹചര്യത്തിലാണ് സിനിമാ താരങ്ങളെ ഉൾപ്പെടുത്തി വിവിധ ഭാഷകളിൽ പരസ്യം ചെയ്യാൻ തീരുമാനമെടുത്തത്.

സിനിമാ താരങ്ങളെ ഉൾപ്പെടുത്തിയ പരസ്യങ്ങൾക്ക് പകരം പത്രങ്ങളിൽ പരസ്യം നൽകും. ശബരിമലയ്ക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങൾ തടയാനാണ് ദേവസ്വം ബോർഡ് നീക്കം. പത്രപരസ്യം കൂടാതെ മറ്റു മാർഗങ്ങൾ തേടുന്നതും ദേവസ്വം ബോർഡിന്റെ പരിഗണനയിലുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications