കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ വന്‍കിട കുടിവെളള പദ്ധതികള്‍ അമ്പെ പരാജയം...

  • By Desk
Google Oneindia Malayalam News

മലപ്പുറം: കേരളത്തില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന വന്‍കിട കുടിവെളള പദ്ധതികള്‍ അമ്പെ പരാജയമാണെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.എന്നാല്‍ ജനകീയ സഹകരണത്തോടെ നടപ്പിലാക്കിവരുന്ന പ്രാദേശിക കുടിവെളള പദ്ധതികള്‍ പൂര്‍ണ്ണമായ വിയമാണെന്നും അദ്ധേഹം അവകാശപ്പെട്ടു.

കുറ്റിപ്പുറം പഞ്ചായത്തിലെ മാണിയംകാട് പൊറ്റപ്പുറം കുടിവെളള പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ധേഹം.വികസനത്തിലെ അടിസ്ഥാന കാതലായ ജീവജല പ്രശ്‌നം പരിഹരിക്കാതെ മറ്റൊന്നും പരിഹരിച്ചിട്ടു കാര്യമില്ലന്നും സ്പീക്കര്‍ പറഞ്ഞു.വികസനം യഥാവിധി നടപ്പിലാക്കുന്നതില്‍ പിറകോട്ട് പോകുന്ന നാടാണ് കേരളമെന്നും വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് മിക്ക വികസനം നാട്ടില്‍ നടപ്പിലാക്കുവാന്‍ സാധിക്കുന്നതെന്നും അദ്ധേഹം കുറ്റപ്പെടുത്തി.

psreeramakrishnan

കുറ്റിപ്പുറം പഞ്ചായത്തിലെ മാണിയംകാട് പൊറ്റപ്പുറം കുടിവെളള പദ്ധതി ഉദ്ഘാടനം ചെയ്ത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രസംഗിക്കുന്നു.

വന്‍കിട കുടിവെളള പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടെന്നും എന്നാല്‍ കരാറുകാരുടെ അനാസ്ഥ ഇതില്‍ മുഖ്യപങ്ക് വഹിക്കുന്നതായും പദ്ധതികള്‍ കൊണ്ടുവരുന്നതില്ല,അവ നടപ്പിലാക്കുന്നതിലാണ് പ്രയാസമെന്നും സ്പീക്കര്‍ പറഞ്ഞു.ഇത്തരം പോരായ്മകള്‍ വിളിച്ചു പറയുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ലന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പിവി മോഹനന്‍ അധ്യക്ഷത വഹിച്ചു.ജലനിധി ടീം ലീഡര്‍ അജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കുറ്റിപ്പുറം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെടി സിദ്ധീഖ്,ലത മാരായത്ത്,പഞ്ചായത്ത് അംഗങ്ങളായ കണ്ടംപറമ്പില്‍ വിനോദ്,ടി ഹുസൈന്‍,പ്രതാപന്‍,ടിപി മുഹമ്മദ് കുട്ടി,പൊതുപ്രവര്‍ത്തകരായ കാങ്കുന്നത്ത്് അബ്ദുല്‍ അസീസ്,ടികെ കുഞ്ഞവറാന്‍ ഹാജി, പിപി ഹംസ, വേലായുധന്‍ നായര്‍, സുബ്രഹ്മണ്യന്‍ കടവത്ത്,മുജീബ് പരുത്തിപ്ര, കെപി യൂസഫ് പ്രസംഗിച്ചു. സ്ഥലം വിട്ടു തന്ന ഫാത്തിമയുടെ മകന്‍ ഫക്രുദ്ധീന്‍,പദ്ധതി നിര്‍മ്മാണ സമിതി ചെയര്‍മാന്‍ എന്‍ വി മുഹമ്മദലി,കണ്‍വീനര്‍ കെ പി യൂസഫ്,വികസന സമിതി കണ്‍വീനര്‍ എം കെ സതീഷ് ബാബു,കോണ്‍ട്രാക്ടര്‍ മുഹമ്മദലി എന്നിവരെ ആദരിച്ചു.

English summary
Decline of Kerala's Large scale Drinking water project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X