ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; ഗതാഗത കമ്മീഷണറെ മാറ്റി,ഹര്‍ഷിത ബെവ്കോ എംഡി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ഗതാഗത കമ്മീഷ്ണർ സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റി. പോലീസ് ആസ്ഥാനത്തെ എഡിജിപിയായാണ് പുതിയ ചുമതല. ഐജി എ അക്ബറാണ് പുതിയ ഗതാഗത കമ്മീഷ്ണർ.
ഗതാഗത മന്ത്രി ഗണേഷ് കുമാറും എസ് ശ്രീജിത്തും തമ്മിൽ നേരത്തേ തന്നെ കടുത്ത അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. മുൻപ് ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോഴത്തെ മാറ്റം.

അതേസമയം യോഗേഷ് ഗുപ്തയാണ് പുതിയ വിജിലൻസ് ഡയറക്ടർ. ടികെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സിഎച്ച് നാഗരാജു ക്രൈംബ്രാഞ്ച് ഐജി. ഐജി ഹർഷിത അത്തല്ലൂരി ബെവ്കോ എംഡിയാകും. ഇതാദ്യമായാണ് ബെവ്കോയുടെ തലപ്പത്ത് ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിക്കുന്നത്.
ഐജി സിഎച്ച് നാഗരാജുവിനെ ക്രൈം ബ്രാഞ്ച് ഐജിയാക്കി. അജതാ ബീഗമാണ് പുതിയ തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി. കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിന് തൃശൂരിന്റെ അധികചുമതല നൽകി. ഡിഐജി ജയനാഥിനെ പോലീസ് കണ്‍ട്രഷൻ കോർപ്പറേഷൻ എംഡിയായും നിയമിച്ചു.












Click it and Unblock the Notifications