കേരളത്തിൽ കൊവിഡ് പരിശോധന കുറയ്ക്കുന്നു മരണ നിരക്ക് കൂടുന്നു; ആരോപണവുമായി എംടി രമേശ്
തിരുവനന്തപുരം; കൊവിഡ് കണക്കുകളിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി നേതാവ് എംടി രമേശ്.കേരളത്തിൽ നിലവിൽ കോവിഡ് പരിശോധന കുറയുകയും മരണനിരക്ക് കൂട്ടുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമാണുള്ളതെന്ന് രമേശ് ആരോപിച്ചു. ലോക്ക്ഡൗൺ എങ്ങനെ ഒഴിവാക്കുമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് സംസ്ഥാന സർക്കാർ. പ്രതിവാര കേസുകളും മരണങ്ങളും കുറയുന്ന ദേശീയ പ്രവണതയ്ക്ക് വിപരീതമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധമെന്നും രമേശ് കുറ്റപ്പെടുത്തി.

ഇന്ത്യയിൽ, പ്രതിവാര പോസിറ്റീവ് കേസുകളുടെ 28 ദിവസത്തെ കണക്ക് പ്രകാരം കേസുകൾ 80 ശതമാനവും മരണങ്ങൾ 30 ശതമാനവും കുറഞ്ഞു.
മെയ് 12 മുതൽ ജൂൺ 9 വരെ കേരളത്തിന്റെ മരണനിരക്ക് 2. 72% ആണ്, ഇത് ഗുരുതരമായ ആശങ്കാജനകമാണ്. ഈ 28 ദിവസ കാലയളവിൽ 4,384 പേർ മരിച്ചു, സംസ്ഥാനത്തെ മൊത്തം കോവിഡ് മരണങ്ങളിൽ മൂന്നിൽ നാല് ഭാഗവും കേരളം പൂർണമായും പൂട്ടിയിട്ടിരുന്ന സമയത്താണെന്നതാണ് ലോക്ക്ഡൗൺ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മെയ് 5-12 മുതൽ 488 കോവിഡ് -19 മരണങ്ങളും 2,67,002 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനം പൂർണമായും പൂട്ടിയിട്ട ആഴ്ചയിൽ ജൂൺ 2 മുതൽ 9 വരെ 1,214 മരണങ്ങളും 1,08,165 കേസുകളും രേഖപ്പെടുത്തി. പ്രതിവാര മരണങ്ങളിൽ 149% വർദ്ധനവ്, കേസുകളിൽ 59% കുറവ്. മെയ് 12 ന് അവസാനിക്കുന്ന ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ ആഴ്ച കേരളം പരിശോധന 22% കുറച്ചു.
ആർടിപിസിആർ ഇല്ലാത്ത് വിനയായി
തെറ്റായ നെഗറ്റീവ് റിപ്പോർട്ടുകൾ കാരണം അല്ലെങ്കിൽ പരിശോധന വൈകിയത് കാരണമാണ് കേരളത്തിൽ കൂടുതൽ ആളുകൾ മരിക്കുന്നത്.
കേരളത്തിൽ പ്രധാനമായും വിശ്വസനീയമല്ലാത്ത Rapid antigen test ആണ് നടക്കുന്നത്. അതിൽ തെറ്റായ നെഗറ്റീവ് റിപ്പോർട്ടുകൾ 40% വരെ ഉയർന്നതാണ്. അത് കൂടാതെ ആഴ്ചയിലെ ശരാശരി പരിശോധന അഞ്ചിലൊന്ന് കുറയ്ക്കുകയും ചെയ്തു. ഇതാണ് കേരളത്തിലെ മരണനിരക്ക് കുറയാതിരിക്കാൻ കാരണമെന്നാണ് ആരോ ഗ്യരം ഗത്തെ പ്രമുഖരുടെ അഭിപ്രായം. മെയ് മാസത്തിൽ 5-12വരെ കേരളം 9.5 ലക്ഷം ടെസ്റ്റുകൾ നടത്തിയപ്പോൾ ജൂൺ 2 മുതൽ 9 വരെ 7.5 ലക്ഷം ടെസ്റ്റുകൾ മാത്രമാണ് നടത്തിയത്.
കോവിഡ് മരണങ്ങളുടെ പ്രാഥമിക കണക്കെടുപ്പിന് ആരോഗ്യവകുപ്പ് മരണസംഖ്യ കുറവുള്ള ഞായറാഴ്ച പോലുള്ള ദിവസങ്ങളിൽ മറ്റു ദിവസത്തെ കണക്കുകൾ ചേർക്കുന്നു. രണ്ടാഴ്ച മുമ്പത്തെ ഞായറാഴ്ച പ്രഖ്യാപിച്ച 206 മരണങ്ങളിൽ 70 എണ്ണം മെയ് മാസത്തിലും 18 ഏപ്രിൽ മാസത്തിലും സംഭവിച്ചതാണെന്നും (88 പഴയ മരണങ്ങൾ ചേർത്തിരുന്നില്ലെങ്കിൽ ഞായറാഴ്ച മരണനിരക്ക് 118 ആകുമായിരുന്നു) എംടി രമേശ് ആരോപിച്ചു.
Recommended Video
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications