മലപ്പുറത്ത് വോട്ട് ചെയ്യാനെത്തിയ പ്രവാസികളുടെ എണ്ണം കുറവ്...!! മുസ്ലിം ലീഗിന് ആശങ്ക..!!
മലപ്പുറം: മലപ്പുറം ജില്ലയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ഏറ്റവുമധികം ഗള്‍ഫ് മലയാളികളുള്ള കേരളത്തിലെ ജില്ലകളിലൊന്നാണ് എന്നതാണ്. മുസ്ലിം ലീഗിന് പ്രവാസികളുടെ കൂട്ടത്തില്‍ വന്‍തോതില്‍ വോട്ടര്‍മാരുമുണ്ട്. ഇടതുപക്ഷത്തിനും പ്രവാസി വോട്ടര്‍മാരുടെ എണ്ണം കുറവല്ല. അതുകൊണ്ടുതന്നെ ഓരോ തിരഞ്ഞെടുപ്പിലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരെ എത്തിക്കാന്‍ പാര്‍ട്ടികള്‍ പ്രത്യേക താല്‍പര്യം കാണിക്കാറുണ്ട്.

എന്നാലീ ഉപതിരഞ്ഞെടുപ്പില്‍ പ്രവാസി വോട്ടല്‍മാരുടെ എണ്ണം കുറവാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രവാസി വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ട് ചെയ്യാന്‍ എ്ത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണ് എണ്ണം. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരും എത്തിയിട്ടുണ്ട്.

ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ മലപ്പുറം ഉപതിരഞ്ഞെടുപ്പിന് വന്‍പ്രചാരണമാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിക്കും ഇടത് സ്ഥാനാര്‍ത്ഥി എംബി ഫൈസലിനും വേണ്ടി വന്‍പ്രചാരണം പ്രവാസികള്‍ക്കിടയിലും നടന്നിട്ടുണ്ട്. ഇ അഹമ്മദിനെപ്പോലെ തന്നെ കുഞ്ഞാലിക്കുട്ടിക്കും വന്‍ ഭൂരിപക്ഷം ലക്ഷ്യമിടുന്ന മുസ്ലിം ലീഗിനെ ആശങ്കയിലാഴ്ത്തുന്നതാണ് പ്രവാസികളുടെ എണ്ണത്തിലെ ഈ കുറവ്.












Click it and Unblock the Notifications