സ്വർണത്തിലെ ലാഭം 10 ലക്ഷത്തില്‍ നിന്ന് 2 ലേക്ക് ഇടിഞ്ഞു: ലഹരി വ്യാപകമാകുന്നതിന്റെ കാരണം; സന്തോഷ് പണ്ഡിറ്റ്
ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ സംവിധായകരായ ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും പിടികൂടിയത് സിനിമ മേഖലയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പ്രമുഖ ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴ ജിംഖാന, തല്ലുമാല, ഉണ്ട, അനുരാഗ കരിക്കിന്‍വെളളം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍. സുലൈഖ മന്‍സില്‍, ഭീമന്റെ വഴി, തമാശ എന്നിവയാണ് അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സിനിമകള്‍. പിടികുടൂമ്പോള്‍ ഇരുവരേടും കയ്യില്‍ 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ സിനിമ മേഖലയില്‍ അടക്കം ഇത്തരത്തില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പാണ് വൈറലായി മാറുന്നത്.

ഈയിടെയായി കേരളത്തിൽ പാകിസ്ഥാൻ, തായ്‌ലൻഡിൽ നിന്നും കൊണ്ടു വരുന്ന ഹൈബ്രിഡ് കഞ്ചാവ്, എം ഡി എം എ കടത്ത് വളരെ കൂടിയതിൻ്റെ കാരണം നിങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജൂലായ് മുതല്‍ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമാക്കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇതോടെ സ്വര്‍ണക്കടത്തില്‍ ഒരു കിലോയ്ക്ക് പത്ത് ലക്ഷം രൂപ വരെ ലാഭം കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പൊൾ വെറും രണ്ടു ലക്ഷം രൂപ വരെയായി കുറഞ്ഞു. കാരിയര്‍മാര്‍ക്കുള്ള കമ്മിഷനും, വിമാന ടിക്കറ്റ് അടക്കമുള്ള പണം, എടുക്കുന്ന റിസ്കിന് അനുസരിച്ച് ലാഭം കിട്ടാതായി. അതോടെയാണ് മലദ്വാരത്തിലൂടെ സ്വർണത്തിന് പകരം ഹൈബ്രിഡ് കഞ്ചാവ്, എം ഡി എം എ കേരളത്തിലേക്ക് കടത്തുവാൻ പലരും തീരുമാനിച്ചത്. ഹൈബ്രിഡ് കഞ്ചാവ് ചെറിയ പുള്ളിയല്ലെന്നും അദ്ദേഹം പറയുന്നു.
1 കിലോയ്ക്ക് ഒരു കോടി രൂപയാണ് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില. അത് കേരളത്തിലേക്ക് കടത്തിയാൽ മുമ്പ് സ്വർണത്തിൽ നിന്നും കിട്ടിയതിനേക്കാൾ ലാഭം ഉണ്ടാക്കുവാൻ പറ്റും എന്ന് കഞ്ചാവ് മാഫിയ ചിന്തിച്ചു. ഇതിനായി പലപ്പോഴും, നിശാ പാർട്ടികളും, കഞ്ചാവ് താൽപര്യം ഉള്ള സിനിമാക്കാരെയും ഉപയോഗിക്കുന്നു എന്നതാണ് സത്യം.
സംവിധായകർക്ക് പണം കൊടുത്ത് കഞ്ചാവ് റെഫറൻസ് സിനിമയിൽ പറയിച്ചും, സീനുകൾ കാണിച്ചും കൂടുതൽ കസ്റ്റമേഴ്സിനെ ഉണ്ടാക്കുന്നതാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ രീതി. തുടർച്ചയായി അനാവശ്യമായി വിദേശ യാത്ര നടത്തുന്ന കഞ്ചാവ് addict ആയ നടന്മാർ, സംവിധായകർ ഒക്കെ ഇവർക്ക് വേണ്ടി പണിയെടുക്കുന്നു.
പോലീസിൻ്റെ ഭാഗത്ത് നിന്നും ശക്തമായ നടപടികൾ ഇപ്പൊൾ ഉണ്ടാകുന്നുണ്ട്.. കസ്റ്റമേഴ്സ്, ഏജന്റസ് എന്നിവരെ മാത്രമല്ല ഇവർക്ക് അത് എത്തിച്ചു കൊടുക്കുന്ന "പ്രമുഖരെ" കൂടി ഉടനെ കണ്ടെത്തുമെന്നു വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പഹല്‍ഗാമിലെ തീവ്രവാദ ആക്രമണത്തിന് ഇന്ത്യ കൈക്കൊള്ളുന്ന തന്ത്രപരമായ തീരുമാനങ്ങൾ അടക്കം എല്ലാ തിരിച്ചടികൾക്കും ആശംസ അറിയിക്കുന്നതായും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. പാകിസ്ഥാൻ പിന്തുണയോടെ കാശ്മീരിൽ നടന്ന ഭീകര ആക്രമത്തെ തുടർന്ന് ഇന്ത്യ സിന്ധു നദീജല കരാർ നിർത്തിവെച്ചല്ലോ. പക്ഷെ ഇന്ത്യയുടെ നടപടിയെ യുദ്ധമായി കണക്കാക്കുമെന്നാണ് പാകിസ്ഥാൻ പറയുന്നത്.
പാകിസ്താനിൽ ജല ലഭ്യത കുറവാണെന്നും ഇന്ത്യയോട് വെള്ളം തന്നു സഹായിക്കണം എന്നും പറയുന്നു. ഉടനെ
1960-ൽ സെപ്റ്റംബർ 19 നു അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ജിയും പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് കരാറിൽ ഒപ്പുവെച്ചു. സിന്ധു നദീതടത്തിലെ ആറ് പ്രധാന നദികളെ വിഭജിച്ചുകൊണ്ടായിരുന്നു ഈ ഉടമ്പടി നിലവിൽ വന്നത്. ഇന്ത്യയുടെ കിഴക്കൻ നദികളായ രവി, സത്ലജ്, ബിയാസ് പടിഞ്ഞാറൻ നദികളായ സിന്ധു, ചെനാബ്, ഝലം തുടങ്ങിയ നദികളിലെ ജലത്തിൻ്റെ അവകാശം പൂർണമായും പാകിസ്താനും നൽകി കൊണ്ടായിരുന്നു ഉടമ്പടി.
ഇന്ത്യയിൽ കിട്ടുന്ന ജലപ്രവാഹത്തിന്റെ 80 ശതമാനവും പാകിസ്താനു നൽകാം എന്ന് പറഞ്ഞാണ് കരാറിൽ ഒപ്പിട്ടത്. 1960 ലിൽ ഉണ്ടായ ഉടമ്പടി പാകിസ്താനിലെ, പ്രത്യേകിച്ച് പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷിക്ക് ഈ നദികളിലെ ജലം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ കരാർ റദ്ദാക്കുന്നത് പാകിസ്താൻ്റെ പ്രധാന വരുമാന ശ്രോതസായ കൃഷിയെ വലിയ രീതിയിൽ ബാധിക്കും.
പാകിസ്താനിൽ നല്ല ആശുപത്രികൾ ഇല്ല എന്നതിനാൽ വലിയ അസുഖ ഭാധിതർ പലപ്പോഴും ഇന്ത്യയിൽ വന്നാണ് ചികിത്സ തേടാറുള്ളത്. ഇന്ത്യ വിസ കൊടുക്കുന്നത് നിർത്തിയതോടെ അവർ അങ്ങനെയും ബുദ്ധിമുട്ടും. ഇത്രയൊക്കെ ഇന്ത്യയെ ആശ്രയിച്ചു , ഇന്ത്യയുടെ ഔദാര്യം പറ്റി ജീവിക്കുന്ന പാകിസ്ഥാൻ ഇന്ത്യക്കിട്ട് പണിയുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിക്കുന്നു.
-
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
കുത്തനെ ഇടിയുന്നു, പിന്നാലെ തിരിച്ചുകയറുന്നു! സ്വര്‍ണത്തിന് ഈ ആഴ്ച എന്ത് സംഭവിക്കും? -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
വെള്ളിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് മാറണോ.. സ്വര്‍ണ-വെള്ളി അനുപാതം കൂടി -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
'സ്വർണം ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി വാങ്ങാനേ നിങ്ങൾ പോകില്ല';നിക്ഷേപകർക്ക് മുന്നറിയിപ്പ് -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications