കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്‍സൂണിന്റെ ചതി...ഇത്തവണയും കേരളം ചുട്ടുപൊള്ളും!! കൊടും വരള്‍ച്ചയുറപ്പ്!!

തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് കാലവര്‍ഷം ചതിക്കുന്നത്

  • By Manu
Google Oneindia Malayalam News

തിരുവന്തപുരം: കേരളം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വരള്‍ച്ചയിലേക്ക് നീങ്ങുന്നു. മണ്‍സൂണ്‍ ചതിച്ചതാണ് ഇത്തവണയും തിരിച്ചടിയായത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ മഴ ഇത്തവണ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. എന്നാല്‍ അവയെല്ലാം പൊളിഞ്ഞിരിക്കുകയാണ്. ജൂണ്‍ മാസത്തില്‍ ഭേദപ്പെട്ട മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാല്‍ മഴ ശക്തമാവാറുള്ള ജൂലൈയില്‍ കേരളത്തിനു കനത്ത തിരിച്ചടി നേരിട്ടു.

ജയിലില്‍ ദിലീപിന് ഇനി ബോറടിക്കില്ല!! ഉറ്റസുഹൃത്തും ജയിലിലേക്ക് !! അറസ്റ്റ് ഉടന്‍....ജയിലില്‍ ദിലീപിന് ഇനി ബോറടിക്കില്ല!! ഉറ്റസുഹൃത്തും ജയിലിലേക്ക് !! അറസ്റ്റ് ഉടന്‍....

<span class=അവരെ കണ്ട് ദിലീപ് ചാടിയെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു!! പക്ഷെ സാധിച്ചില്ല ...പിന്നെ പൊട്ടിക്കരച്ചില്‍!!" title="അവരെ കണ്ട് ദിലീപ് ചാടിയെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു!! പക്ഷെ സാധിച്ചില്ല ...പിന്നെ പൊട്ടിക്കരച്ചില്‍!!" />അവരെ കണ്ട് ദിലീപ് ചാടിയെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു!! പക്ഷെ സാധിച്ചില്ല ...പിന്നെ പൊട്ടിക്കരച്ചില്‍!!

ഏറ്റവും കുറവ് മഴ

ഏറ്റവും കുറവ് മഴ

സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് രണ്ടു ജില്ലകളിലാണ്. ഇടുക്കിയിലും വയനാട്ടിലുമാണ് മഴക്കമ്മി രൂക്ഷമായത്.

30.6 ശതമാനം കുറവ്

30.6 ശതമാനം കുറവ്

ആദ്യപാദം കഴിഞ്ഞപ്പോള്‍ ലഭിക്കേണ്ട മഴയേക്കാള്‍ 30.6 ശതമാനം കുറവാണ് ഇത്തവണ ലഭിച്ചത്. 1925 മില്ലി മീറ്റര്‍ മഴയാണ് മണ്‍സൂണില്‍ കേരളത്തിനു ലഭിക്കേണ്ടത്. എന്നാല്‍ 969 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. കണക്ക് പ്രകാരം ഇനിയും 1321 മില്ലി മീറ്റര്‍ മഴ കൂടി ലഭിക്കേണ്ടതുണ്ട്.

ഇനി മഴ പെയ്തിട്ടും കാര്യമില്ല

ഇനി മഴ പെയ്തിട്ടും കാര്യമില്ല

ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങൡ ശക്തമായ മഴ ലഭിച്ചാലും ഇപ്പോഴുണ്ടായ കുറവ് നികത്താന്‍ കഴിയില്ലെന്നും വരള്‍ച്ച തടയാന്‍ സാധിക്കില്ലെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

 മഴയുടെ കണക്ക്

മഴയുടെ കണക്ക്

ജൂണില്‍ 36, ജൂലൈയില്‍ 33, ആഗസ്റ്റില്‍ 20, സപ്തംബറില്‍ 12 ശതമാനം എന്നിങ്ങനെയാണ് കേരളത്തില്‍ ലഭിക്കേണ്ട കാലവര്‍ഷത്തിന്റെ കണക്ക്.

 കൂടുതല്‍ മഴ ലഭിച്ചത്

കൂടുതല്‍ മഴ ലഭിച്ചത്

1981, 2007, 2013 വര്‍ഷങ്ങളില്‍ മാത്രമാണ് കേരളത്തില്‍ പ്രതീക്ഷിച്ച കണക്കിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം 36 ശതമാനം കുറവ്

കഴിഞ്ഞ വര്‍ഷം 36 ശതമാനം കുറവ്

2015ല്‍ മഴയുടെ അളവില്‍ 26 ശതമാനത്തിന്റെ കുറാവാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 10 ശതമാനം കൂടി അളവ് കുറഞ്ഞ് 36 ശതമാനമായി മാറി. ഇത്തവണ ഒന്നാംപാദത്തില്‍ 30.6 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

കാലവര്‍ഷം പ്രധാനം

കാലവര്‍ഷം പ്രധാനം

കാലവര്‍ഷമാണ് മഴയുടെ കാര്യത്തില്‍ കേരളത്തിന് ഏറ്റവും പ്രധാനം. 68 ശതമാനം മഴയും ലഭിക്കുന്നത് കാലവര്‍ഷത്തിലാണ്. 16 ശതമാനം തുലാവര്‍ഷവുമായും 14 ശതമാനം വേനല്‍ മഴയുമായാണ് ലഭിക്കുക.

English summary
Huge decrease of Monsoon in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X