കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഞ്ജിത്തിനെ വിമർശിച്ച ദീദി ദാമോദരനും പണി കിട്ടി!!! സ്ത്രീ വിരുദ്ധതയെ ഇത്ര അപക്വമായി നേരിടരുതെന്ന്...

പ്രേംചന്ദിനെ വിമര്‍ശിച്ച് രഞ്ജിത്ത് എഴുതിയതിന് മറുപടിയേ അര്‍ഹിയ്ക്കുന്നില്ലെന്ന് ദീദി എഴുതുന്നു.

  • By മരിയ
Google Oneindia Malayalam News

കോഴിക്കോട്: രഞ്ജിത്ത് ദീദി ദാമോദരന്‍ പോര് അവസാനിയ്ക്കുന്നില്ല. ദീദിയുടെ ഭര്‍ത്താവും മാതൃഭൂമിയില്‍ എഡിറ്ററുമായ പ്രേംചന്ദ് എഴുതിയ ലേഖനത്തില്‍ മലയാള സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ക്ക് ഉദാഹരണമായി രഞ്ജിത്തിന്റെ സ്പിരിറ്റ് എന്ന ചിത്രത്തിലെ ഡയലോഗ് ഉദാഹരിച്ചിരുന്നു. ഇതിന് എതിരെ രഞ്ജിത്ത് രംഗത്തെത്തി. തന്റെ സിനിമയിലെ ഡയലോഗുകള്‍ തിരുത്താന്‍ തയ്യാറാണ് പക്ഷേ പ്രേംചന്ദിന്റെ ഭാര്യാപിതാവായ ടി ദാമോദരന്റെ സിനിമയിലെ ഡയലോഗുകള്‍ എങ്ങനെ തിരുത്തും എന്നതായിരുന്നു രഞ്ജിത്തിന്റെ ചോദ്യം. ഉള്ളിലുള്ള സ്ത്രീ വിരുദ്ധതയും മാടമ്പിത്തരവുമാണ് രഞ്ജിത്തിന്റെ വാക്കുകളിലൂടെ പുറത്ത് വന്നതെന്ന് സോഷ്യല്‍ മീഡിയയും കുറ്റപ്പെടുത്തി.

രഞ്ജിത്തിന് ദീദി ദാമോദരന്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമാവുകയാണ്.

ദീദിയുടെ വാക്കുകള്‍

''കുടുംബ ചിത്രങ്ങള്‍ എന്ന് നമ്മള്‍ അവകാശപ്പെടുന്ന സത്യൻ അന്തിക്കാട് ചിത്രങ്ങളില്‍ പോലും സ്ത്രീ വിരുദ്ധത ഉണ്ട്. സ്ത്രീകള്‍ക്ക് സ്വത്ത് അവകാശമില്ല, വീട്ടിലേക്ക് തിരിച്ച് വരാന്‍ പാടില്ല എന്നെല്ലാം എസ്റ്റാബ്ലിഷ് ചെയ്യുന്ന കഥകള്‍ നമ്മള്‍ കണ്ടിട്ടുള്ളത് സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ ആണ്. ആടൂരിന്റെ സിനിമയും. മലയാളത്തിലെ ഏതെങ്കിലും സ്‌കൂള്‍ ഇതില്‍ നിന്ന് വ്യത്യസ്തമല്ല.'' ദീദി പറയുന്നു.

കാരണം

'' സിനിമകളില്‍ സ്ത്രീ വിരുദ്ധത നിറയാന്‍ കാരണം പുരുഷാധിപത്യ വ്യവസ്ഥിതിയാണ്. അതുകൊണ്ടാണ് രഞ്ജിത്ത് എടുത്ത സിനിമകളെ കുറിച്ചോ എഴുതിയ ഡയലോഗുകളെ കുറിച്ചോ ഞാന്‍ വ്യക്തിപരമായി ഒന്നും പറയാത്തത. ഇത് രഞ്ജിത്തിന്‌റേയോ ഇപ്പോള്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടേയോ കുഴപ്പമല്ല, ഈ വ്യവസ്ഥിതിയില്‍ ആളുകള്‍ ഇങ്ങനെയേ ചിന്തിയ്ക്കൂ, പ്രവര്‍ത്തിയ്ക്കൂ... ''

ഉത്തരം അര്‍ഹിയ്ക്കുന്നില്ല

പ്രേംചന്ദിനെ വിമര്‍ശിച്ച് രഞ്ജിത്ത് എഴുതിയതിന് മറുപടിയേ അര്‍ഹിയ്ക്കുന്നില്ലെന്ന് ദീദി എഴുതുന്നു. പ്രേംചന്ദിന്റെ അമ്മായി അച്ഛന്‍ മരിയ്ക്കുന്നതിന് മുമ്പ് എഴുതിയ തിരക്കഥകളില്‍ തിരുത്ത് വേണമെന്നാണ് രഞ്ജിത്തിന്റെ ആവശ്യം. ഭാര്യാപിതാവിന്റെ പ്രശ്‌നങ്ങളൊക്കെ പരിഹരിയ്ക്കലല്ല പ്രേംചന്ദിന്റെ പണി എന്നും ദീദി.

പൃഥ്വിരാജിനോട്

സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിയ്ക്കില്ലെന്നും ഡയലോഗുകള്‍ പറയില്ലെന്നും ആദ്യം നിലപാട് എടുത്തത് പൃഥ്വിരാജ് ആണ്. അദ്ദേഹത്തിന്റെ അച്ഛന്‍ സുകുമാരന്‍ അഭിനയിച്ച സിനിമകളെയും തിരുത്തണമെന്ന് രഞ്ജിത്ത് ആവശ്യപ്പെടുമോ എന്നും ദീദിയുടെ സംശയം.

തിരുത്ത്

'' എനിക്ക് ഓര്‍മ്മവെച്ച കാലം മുതല്‍ അച്ഛനെഴുതുന്ന ഡയലോഗുകളിലെ മുഴുവന്‍ സ്ത്രീ വിരുദ്ധതയും നേരിട്ട് പറഞ്ഞ് തിരുത്താനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പിന്നെ ജീവിതം കൊണ്ട് എന്നെ ഒരു ഫെമിനിസ്റ്റ് ആക്കിയതില്‍ വലിയ പങ്കുവഹിച്ച ആളാണ് ദാമോദരന്‍ മാഷ്. സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ ഇഷ്ടം പോലെ എഴുതിയിട്ടുണ്ട്. എന്നാല്‍ അതൊന്നും മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ സ്ത്രീ വിരുദ്ധത കാട്ടിയ മൂന്നെണ്ണത്തിന് ഒപ്പം വരില്ല''

ഫെമിനിസ്റ്റ് സിനിമ

'' മലയാളത്തിലെ മികച്ച ഫെമിനിസ്റ്റ് സിനിമയായ ' ഇന്നല്ലെങ്കില്‍ നാളെ' എന്ന ചിത്രം എടുത്തതും ദാമോദരന്‍ മാഷാണെന്ന്‌ന ദീദി ഓര്‍്മ്മിപ്പിയ്ക്കുന്നു. അദ്ദേഹം എഴുതിയ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ ഇന്നല്ലെങ്കില്‍ നാളെ എന്ന ചിത്രത്തിന് മുമ്പില്‍ റദ്ദ് ചെയ്യപ്പെടുമെന്നാണ് വ്യക്തിപരമായി ഞാന്‍ വിചാരിയ്ക്കുന്നത് .''

തിരുത്തും സ്ത്രീ വിരുദ്ധം

പ്രേംചന്ദ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയ ഡയലോഗ് രഞ്ജിത്ത് തിരുത്തി കണ്ടു. എന്നാല്‍ ആ തിരുത്തും അത്ര തന്നെ സ്ത്രീ വിരുദ്ധമാണെന്ന് ദീദി തുറന്നടിയ്ക്കുന്നു.

ആണത്തം കാണിയ്ക്കാന്‍

ലേഖനത്തിന്റെ അവസാനത്തില്‍ ദീദി സ്വരം കടുപ്പിയ്ക്കുന്നുണ്ട്. ' മീശ പിരിയ്ക്കുന്ന ആണിന്റെ പ്രശ്‌നം എന്താണെന്ന്‌ന ഇവിടെ കൂണ്‌പോലെ പൊന്തിവരുന്ന ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ തെളിവ് നല്‍കുന്നുണ്ട്. അപ്പോള്‍ പിന്നെ ആണത്തം കാണിയ്ക്കാന്‍ ഇങ്ങനെ ഒക്കെ വിളിച്ചു പറഞ്ഞേ പറ്റൂ. മീശപിരി സിനിമകള്‍ തുടങ്ങുന്നത 90 കളില്‍ ആണ്. അപ്പോള്‍ തന്നെയാണ് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ തുടങ്ങുന്നതും. ഇത് രണ്ടും തമ്മിലുള്ള ബന്ധം തള്ളിക്കളയാനാവില്ല. '

ഷണ്ഡന്മാരാക്കിയോ...?

മീശപിരിയ്ക്കുന്നത് ആണത്തം കാണിയ്ക്കാനാണെന്ന ദീദിയുടെ പ്രസ്താവനയാണ് ചിലരെ ചൊടിപ്പിച്ചത്. കണ്ണൂരിലെ സിപിഎം അക്രമങ്ങള്‍ക്ക് കാരണം ചെഗുവേരയുടെ ഫ്‌ളെക്‌സ് ബോര്‍ഡുകളാണെന്ന ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ തിയറി പോലെ ആണിത്. രഞ്ജിത്ത് നടത്തിയ സ്ത്രീ വിരുദ്ധ പരിഹാസ്യ പ്രകടനത്തെ ഇങ്ങനയേ നേരിടാന്‍ കഴിഞ്ഞുള്ളു എന്നത് ഖേദകരമാണെന്നും സോഷ്യല്‍ മീഡിയ പ്രതികരിയ്ക്കുന്നു.

രഞ്ജിത്ത് പറഞ്ഞത്

ഇതാണ് ടി ദാമോദരനെ കുറിച്ച് രഞ്ജിത്ത് പറഞ്ഞ വാക്കുകൾ...

English summary
Deedi Damodaran's reply to Director Renjith on Mathrubhumi article.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X